തിരുവനന്തപുരം: മറുനാടൻ മലയാളി പ്രീപോൾ ഇലക്ഷൻ സർവേയുടെ രണ്ടാം ഘട്ടത്തിലും ഇടതുമുന്നണിക്ക് ആധിപത്യം. മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ മൂന്നു ജില്ലകളിലെ 41 മണ്ഡലങ്ങളിൽ നടത്തിയ റാൻഡം സർവേയിൽ, എൽ.ഡി.എഫിന് 21 സീറ്റുകളും യു.ഡി.എഫിന് 20 സീറ്റുകളുമാണ് പ്രവചിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 മണ്ഡലങ്ങളിൽ നടത്തിയ ഒന്നാംഘട്ട സർവേയിൽ എൽ.ഡി.എഫിന് 24 സീറ്റുകളും, യു.ഡി.എഫിന് 8 സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. ഇതോടെ കാസർകോട് മുതൽ തൃശൂർവരെയുള്ള 73 മണ്ഡലങ്ങളുടെ ഫല സൂചികകൾ പുറത്തുവരുമ്പോൾ, എൽ.ഡി.എഫ് 45 സീറ്റ് നേടി മുന്നിലാണ്. യു.ഡി.എഫിന് 28 സീറ്റുകളും. മഞ്ചേശ്വരം, കാസർകോട്, കൂത്തുപറമ്പ്, പാലക്കാട്, കൊടുങ്ങല്ലൂർ, തൃശൂർ എന്നീ ആറ് മണ്ഡലങ്ങളിൽ എൻ.ഡി.എ രണ്ടാം സ്ഥാനത്തുണ്ട്. ഇതിൽ ഫോട്ടോ ഫിനീഷിങ്ങ് പോലെ കടുത്ത മത്സരം നടക്കുന്ന, മഞ്ചേശ്വരത്തും, പാലക്കാട്ടും, ബിജെപിക്ക് പ്രതീക്ഷിക്കാവുന്നതുമാണ്.

മലപ്പുറത്ത് ശക്തമായ യു.ഡി.എഫ് തരംഗമാണ് സർവേയിൽ കാണുന്നത്. ആകെയുള്ള 16ൽ 15 സീറ്റും യു.ഡി.എഫിനാണ്. ഇടതിന് പി വി അൻവറിന്റെ നിലമ്പുർ മാത്രമാണ് ഉള്ളത്. തങ്ങളുടെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ തവനൂരിലും, പൊന്നാനിയിലും നേരിയ വോട്ടുകൾക്ക് എൽ.ഡി.എഫ് പിന്നിലാണ്. പാലക്കാട് 12ൽ പത്തുസീറ്റുകളും എൽ.ഡി.എഫിന് കിട്ടുമ്പോൾ, യു.ഡി.എഫിന് പാലക്കാടും, മണ്ണാർക്കാടുമാണ് ഉള്ളത്. ഇതിൽ പാലക്കാട്ട് കടുത്ത മത്സരമാണ്. തൃശൂരിലെ 13 സീറ്റുകളിൽ പത്തും എൽ.ഡി.എഫ് നേടുമ്പോളും, കുന്ദംകുളത്ത് മന്ത്രി എ സി മൊയ്തീൻ പിറകിലാണ് എന്നാണ് സർവേ സൂചകങ്ങൾ.

പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച് , മറുനാടൻ മലയാളി കേരളത്തിലെ 140 മണ്ഡലങ്ങളിലായി 35,000ത്തോളം സാമ്പിളുകൾ ശേഖരിച്ച് നടത്തിയ റാൻഡം ഫീൽഡ് സർവേയുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ പുറത്തുവിടുന്നത്. സാമ്പിളുകളുടെ എണ്ണം നോക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സർവേകളിൽ ഒന്നാണിത്.

ജില്ലാ അവലോകനം- മലപ്പുറം

ആകെ സീറ്റ്-16. യു.ഡി.എഫ്-15, എൽ.ഡി.എഫ്-1

യു.ഡി.എഫ്- കൊണ്ടോട്ടി, ഏറനാട്, പൊന്നാനി ( ബലാബലം) , തവനൂർ ( ബലാബലം), തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, മങ്കട ( ബലാബലം) , പെരിന്തൽമണ്ണ ( ബലാബലം) , മഞ്ചേരി, വണ്ടുർ, മലപ്പുറം, തിരുർ, താനൂർ, കോട്ടക്കൽ

എൽ.ഡി.എഫ്- നിലമ്പുർ

യു.ഡി.എഫ് തരംഗം; ഇടതിന് ഒരു സീറ്റ് മാത്രം

മലബാറിലെ മറ്റ് മണ്ഡലങ്ങൾ ഇടത്തോട്ട് ചായുമ്പോൾ, വ്യക്തമായ യു.ഡി.എഫ് തരംഗമാണ് മലപ്പുറത്ത് മറുനാടൻ മലയാളി സർവേയിൽ കാണുന്നത്. ആകെയുള്ള പതിനാറിൽ 15 മണ്ഡലങ്ങളിലും, യു.ഡി.എഫ് മുന്നിട്ട് നിൽക്കയാണ്. ഇടതിന് പി വി അൻവറിന്റെ നിലമ്പൂർ മാത്രമാണ് ഉള്ളത്. പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ തവനൂരിലും, പൊന്നാനിയിലും ഇക്കുറി എൽ.ഡി.എഫ് നേരിയ വോട്ടിന് പിന്നിലാണ്. തവനൂരിൽ മന്ത്രി ഡോ കെ ടി ജലീലിനെക്കോൾ, ഒരു ശതമാനം വോട്ടിന് മുന്നിൽ നിൽക്കുന്നത് ചാരിറ്റി പ്രവർത്തകൻ കൂടിയായ ഫിറോസ് കുന്നുംപറമ്പിലാണ്. തവനൂരിൽ മറ്റുള്ളവർ അല്ലെങ്കിൽ നോട്ട എന്ന ഓപ്ഷന് 7 ശതമാനം വോട്ട് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തെ അന്തിമ ഫലം അപ്രവചനീയമാണ്.

പൊന്നാനിയിൽ ശ്രീരാമകൃഷ്ന് പകരമായി എത്തിയ ഇടത് സ്ഥാനാർത്ഥി നന്ദകുമാറും വെറും ഒരു ശതമാനം വോട്ടിന് പിന്നിലാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഫലം എന്താകുമെന്ന് പ്രവചിക്കാൻ ആവില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് നഷ്ടമായ താനൂർ ഇത്തവ അവർ തിരിച്ചുപിടിക്കാനും സർവേയിൽ സാധ്യത കാണുന്നുണ്ട്. പെരിന്തൽമണ്ണയിലും മങ്കടയിലും ശക്തമായ പേരാട്ടാമാണ് നടക്കുന്നത്

പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീലീഗിന്റെ മുതിർന്ന നേതാക്കൾ വൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും സർവേ സൂചകങ്ങൾ പറയുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയേക്കാളും 16 ശതമാനം വോട്ടിന്റെ വ്യത്യാസമാണ് കുഞ്ഞാലിക്കുട്ടിക്ക് സർവേ നൽകുന്നത്. അതേസമയം ലീഗിന്റെ പരമ്പരാഗത മണ്ഡലങ്ങളായ കൊണ്ടോട്ടി, ഏറാനാട്, തിരൂരങ്ങാടി, എന്നിവങ്ങളിലും അവർ ബഹുദൂരം മുന്നിലാണ്.

കൊണ്ടോട്ടിയിൽ യു.ഡി.എഫ് കുത്തക

യു.ഡി.എഫ്- 47

എൽ.ഡി.എഫ്- 42

എൻ.ഡി.എ-9

മറ്റുള്ളവർ/ നോട്ട-2

ഏറനാട് ഐക്യമുന്നണി നിലനിർത്തും

യു.ഡി.എഫ്- 48

എൽ.ഡി.എഫ്- 44

എൻ.ഡി.എ-7

മറ്റുള്ളവർ/ നോട്ട- 1

പൊന്നാനിയിൽ അട്ടിമറി?

യു.ഡി.എഫ്- 45

എൽ.ഡി.എഫ്- 44

എൻ.ഡി.എ-10

മറ്റുള്ളവർ/ നോട്ട- 1

തവനൂർ ഫോട്ടോ ഫിനീഷിലേക്ക്

യു.ഡി.എഫ്- 41

എൽ.ഡി.എഫ്- 40

എൻ.ഡി.എ-12

മറ്റുള്ളവർ/ നോട്ട-7

തിരൂരങ്ങാടിയിൽ യു.ഡി.എഫ് തന്നെ

യു.ഡി.എഫ്- 48

എൽ.ഡി.എഫ്- 40

എൻ.ഡി.എ-11

മറ്റുള്ളവർ/ നോട്ട - 1

വള്ളിക്കുന്നിലും യു.ഡി.എഫ്

യു.ഡി.എഫ്- 47

എൽ.ഡി.എഫ്- 42

എൻ.ഡി.എ-10

മറ്റുള്ളവർ/ നോട്ട - 1

വേങ്ങര: വൻ ഭൂരിപക്ഷത്തിന് കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ്- 53

എൽ.ഡി.എഫ്- 35

എൻ.ഡി.എ-10


മറ്റുള്ളവർ/ നോട്ട - 2

നിലമ്പൂരിൽ പി വി അൻവർ

എൽ.ഡി.എഫ്- 46

യു.ഡി.എഫ്- 43

എൻ.ഡി.എ-10

മറ്റുള്ളവർ/ നോട്ട - 1

പെരിന്തൽമണ്ണയിൽ ബലാബലം

യു.ഡി.എഫ്- 46

എൽ.ഡി.എഫ്- 44

എൻ.ഡി.എ-8

മറ്റുള്ളവർ/ നോട്ട - 2

മഞ്ചേരിയിൽ പതിവുപോലെ മുസ്ലിം ലീഗ്

യു.ഡി.എഫ്- 46

എൽ.ഡി.എഫ്- 40

എൻ.ഡി.എ-10

മറ്റുള്ളവർ/ നോട്ട - 4

വണ്ടൂരിൽ അനിൽകുമാർ

യു.ഡി.എഫ്- 46

എൽ.ഡി.എഫ്-43

്എൻ.ഡി.എ- 9

മറ്റുള്ളവർ/ നോട്ട - 2

മങ്കടയിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കം

യു.ഡി.എഫ്- 46

എൽ.ഡി.എഫ്- 44

എൻ.ഡി.എ-9

മറ്റുള്ളവർ/ നോട്ട - 1

മലപ്പുറം പച്ചക്കോട്ടതന്നെ

യു.ഡി.എഫ്- 48

എൽ.ഡി.എഫ്- 41

എൻ.ഡി.എ-10

മറ്റുള്ളവർ/ നോട്ട - 1

തിരൂരിലും യു.ഡി.എഫ്


യു.ഡി.എഫ്- 47

എൽ.ഡി.എഫ്- 44

എൻ.ഡി.എ-7

മറ്റുള്ളവർ/ നോട്ട - 2

താനൂർ യു.ഡി.എഫ് തിരിച്ചുപിടിക്കുന്നു

യു.ഡി.എഫ്- 47

എൽ.ഡി.എഫ്- 44

എൻ.ഡി.എ-7

മറ്റുള്ളവർ/ നോട്ട - 2

കോട്ടക്കൽ യു.ഡി.എഫ് നിലനിർത്തും

യു.ഡി.എഫ്- 48

എൽ.ഡി.എഫ്- 45

എൻ.ഡി.എ-6

മറ്റുള്ളവർ/ നോട്ട - 1

പാലക്കാട് ഇടത് തരംഗം; യു.ഡി.എഫിന് 2 സീറ്റ്മാത്രം

ആകെ സീറ്റ്-12. എൽ.ഡി.എഫ്-10, യു.ഡി.എഫ്-2

എൽ.ഡി.എഫ്-പട്ടാമ്പി, ഒറ്റപ്പാലം (ബലാബാലം), ഷൊർണ്ണൂർ, തൃത്താല ( ബലാബലം), കോങ്ങാട്, തരുർ, മലമ്പുഴ, ചിറ്റൂർ, നെന്മാറ, ആലത്തൂർ

യു.ഡി.എഫ്- പാലക്കാട്, ( ബലാബാലം), മണ്ണാർക്കാട് ( ബലാബലം)

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ആഞ്ഞടിക്കുന്നത് ശക്തമായ ഇടതു തരംഗമെന്ന് മറുനാടൻ സർവേ അടിവരയിടുന്നു. ആകെയുള്ള 12 മണ്ഡലങ്ങളിൽ പാലക്കാടും, മണ്ണാർക്കാടും ഒഴികയെുള്ള പത്തിടത്ത് ഇടതിനാണ് മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. യു.ഡി.എഫിലെ ഷാഫി പറമ്പിൽ വെറും രണ്ട് ശതമനത്തിന്റെ നേരിയ വ്യത്യാസത്തിന് ഒന്നാമതെത്തുമ്പോൾ, എൻ.ഡി.എയിലെ ഇ ശ്രീധരൻ ഇവിടെ രണ്ടാമതാണ്. അതുപോലെ മുസ്ലിംലീഗിലെ സിറ്റിങ്ങ് എം എൽ എ എൻ ഷംസുദ്ധീൻ വീണ്ടും ജനവിധി തേടുന്ന മണ്ണാർക്കാട്ടും കടുത്ത മത്സരമാണ്. കേരളം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന തൃത്താലയിൽ വിജയി ആരെന്ന് പ്രവചിക്കുക അസാധ്യമാണ്്. അത്രയ്ക്ക് വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് മണ്ഡലത്തിൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം ബി രാജേഷുമായുള്ള ബാലാബലത്തിൽ വെറും ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിന് ഇവിടെ സിറ്റിങ്ങ് എം എൽ എ വി ടി ബൽറാം പിറകിലാണ്. അതുപോലെ സിപിഎമ്മിന്റെ കുത്തക സീറ്റായ ഒറ്റപ്പാലത്ത്, കോൺഗ്രസിന്റെ ഡോ. സരിൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അപ്രവചനീയ മണ്ഡലങ്ങളുടെ ലിസ്റ്റിലേക്ക് ഇത് ഉയരുകയാണ്. മലമ്പുഴയിലും, പാലക്കാട്ടും രണ്ടാമതെത്തുന്ന എൻ.ഡി.എ, ഷൊർണ്ണൂരിൽ സന്ദീപ് വാര്യരെ മുൻ നിർത്തി വോട്ട് ഉയർത്തുന്നുമുണ്ട്.

പട്ടാമ്പി മണ്ഡലത്തിൽ എൽഡിഎഫ് സിറ്റിങ് എംഎൽഎയായ മുഹമ്മദ് മുഹ്‌സിൻ തന്നെയാണ് മുന്നിലെങ്കിലും ഇവിടെ റിയാസ് മുക്കോളി പ്രചരണം കൊണ്ട് കയറി വരുന്നുണ്ട്. നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥി റിയാസ് മുക്കോളി രണ്ടാം സ്ഥാനത്തുണ്ട്. എന്നാൽ ശക്തമായ മത്സരമാണ് ഇവിടെയും നടക്കുന്നത്. ചിറ്റൂർ മണ്ഡലത്തിൽ യുഡിഎഫിന്റെ സുമേഷ് അച്യുതനെ, എൽഡിഎഫ് കെ.കൃഷ്ണൻ കുട്ടി തോൽപ്പിക്കാനാണ് സാധ്യതയെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, അവസാന ലാപ്പിൽ അട്ടിമറി ഉണ്ടായാലും അത്ഭുതപ്പെടാനില്ല. ബാക്കിയുള്ളടത്തെല്ലാം ഇടതുമുന്നണിയുടെ ശക്തമായ മുന്നേറ്റമാണ് പ്രകടമാവുന്നത്.

പാലക്കാട്ട് ഫോട്ടോ ഫിനീഷ്

യു.ഡി.എഫ്- 35

എൻ.ഡി.എ- 33

എൽ.ഡി.എഫ്-31

മറ്റള്ളവർ/ നോട്ട-1

മണ്ണാർക്കാട് ലീഗിന് നേരിയ മേൽക്കെ മാത്രം

യു.ഡി.എഫ്-41

എൽ.ഡി.എഫ്-39

എൻ.ഡി.എ-19

മറ്റുള്ളവർ/ നോട്ട-1

മലമ്പുഴ ഇടതുകോട്ട; രണ്ടാമത് എൻ.ഡി.എ

എൽ.ഡി.എഫ്- 40

എൻ.ഡി.എ-30

യു.ഡി.എഫ്-27

മറ്റുള്ളവർ/ നോട്ട- 3

കോങ്ങാട് ഇടത് തന്നെ

എൽ.ഡി.എഫ്- 44

യു.ഡി.എഫ്-32

എൻ.ഡി.എ- 21

മറ്റുള്ളവർ/ നോട്ട- 3

തൃത്താലയിൽ ബലാബലം, പ്രവചനാതീതം

എൽ.ഡി.എഫ്-43

യു.ഡി.എഫ്- 42

എൻ.ഡി.എ-13

മറ്റുള്ളവർ/ നോട്ട -2

നെന്മാറയും ഇടതിനൊപ്പം

എൽ.ഡി.എഫ്- 44

യു.ഡി.എഫ്-40

എൻ.ഡി.എ-11

മറ്റുള്ളവർ/ നോട്ട -5

ചിറ്റൂരും ഇടത്തേക്ക്

എൽ.ഡി.എഫ്- 44

യു.ഡി.എഫ്-41

എൻ.ഡി.എ-12

മറ്റുള്ളവർ/ നോട്ട - 3

പട്ടാമ്പിയിൽ കടുത്ത മത്സരം

എൽ.ഡി.എഫ്- 37

യു.ഡി.എഫ്-33

എൻ.ഡി.എ-25

മറ്റുള്ളവർ, നോട്ട -5

ഒറ്റപ്പാലത്ത് കടുത്ത മത്സരം

എൽ.ഡി.എഫ്- 39

യു.ഡി.എഫ്-37

എൻ.ഡി.എ-20

മറ്റുള്ളവർ, നോട്ട -4

ഷൊർണ്ണൂർ ഇടതുകോട്ട തന്നെ

എൽ.ഡി..എഫ്- 39

യു.ഡി.എഫ്-37

എൻ.ഡി.എ-22

മറ്റുള്ളവർ, നോട്ട -2

തരൂരിലും എൽ.ഡി.എഫ്

എൽ.ഡി.എഫ്- 47

യു.ഡി.എഫ്-36

എൻ.ഡി.എ-13

മറ്റുള്ളവർ, നോട്ട - 4


ആലത്തൂരും ഇടത് നിലനിർത്തും

എൽ.ഡി.എഫ്- 43

യു.ഡി.എഫ്-38

എൻ.ഡി.എ-14

മറ്റുള്ളവർ, നോട്ട -5

ജില്ലാ അവലോകനം- തൃശൂർ

13ൽ പത്തും ഇടത്തോട്ട്

ആകെ സീറ്റ്-13, എൽ.ഡി.എഫ്-10, യു.ഡി.എഫ്-3

യു.ഡി.എഫ്- വടക്കാഞ്ചേരി, ഒല്ലൂർ, കുന്ദംകുളം ( ബലാബലം)

എൽ.ഡി.എഫ്- തൃശൂർ, ചേലക്കര, മണലൂർ ( ബലാബാലം), കൊടുങ്ങല്ലൂർ, ഗുരുവായൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കയ്‌പ്പമംഗലം

ഇടതുമുന്നണിയുടെ ആധിപത്യമാണ്, തൃശൂർ ജില്ലയിൽ മറുനാടൻ മലയാൽ സർവേയിലെും പൊതുവേ കണ്ട ട്രെൻഡ് എങ്കിലും, അപ്രതീക്ഷിതമായ ചില അട്ടിമറികൾക്കുള്ള സാധ്യതയും ഇത്തവണയുണ്ട്. അതിൽ ഏറ്റവും പ്രധാനം കുന്ദംകുളുത്ത് സിപിഎം നേതാവും മന്ത്രിയുമായ എ സി മൊയ്തീൻ, നേരിയ മാർജിന് ആണെങ്കിലും പിറകിലാണ് എന്നതാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കർ കടുത്ത വെല്ലുവിളിയാണ് മൊയ്തീന് ഉയർത്തുന്നത്. അതുപോലെ തന്നെ ഒല്ലൂർ ഇത്തവണ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് വെള്ളൂർ ഇവിടെ നാല് ശതമാനത്തിന് മുന്നിലാണ്. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായ തൃശൂർ നഗരത്തിൽ ഇടതിന് തന്നെയാണ് മൂൻതൂക്കം. ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപി രണ്ടാമതാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ഇവിടെ മൂന്നാമതാണ്. മുരളി പെരുനെല്ലി മത്സരിക്കുന്ന എൽ.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റായ മണലൂരിലും ഇത്തവണ കടുത്ത മത്സരമാണ്. ഇടതിന് നേരിയ മുൻതൂക്കമേ ഇവിടെയുള്ളൂ. വടക്കാഞ്ചേരി ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ കൈവിടാൻ സാധ്യതയില്ലെന്നും സർവേ സൂചിപ്പിക്കുന്നു.

ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരിൽ രാഷ്ട്രീയമായി എൽ.ഡി.എഫ് തന്നെയാണ് മുന്നിലെന്ന് സർവേ സൂചിപ്പിക്കുന്നു. ഇവിടെ 19 ശതമാനം വോട്ടാണ് സർവേ എൻ.ഡി.എക്ക് കാണുന്നത്. ഈ വോട്ടുകളിൽ 5 ശതമാനമെങ്കിലും മാറിയാൽ, ഗുരുവായൂരിലെ ഫലവും മാറിമറിയും. ചേലക്കര ഉൾപ്പടെയുള്ള ഇടത് ശക്തികേന്ദ്രങ്ങൾ എല്ലാം തന്നെ ഇടതിന് നിലനിർത്താൻ കഴിയും എന്നാണ് സർവേ പ്രവചിക്കുന്നത്. ജില്ലയിൽ തൃശൂർ നഗരത്തിന് പുറമെ കൊടുങ്ങല്ലൂരിലും എൻ.ഡി.എ രണ്ടാമതാണ്. തീരദേശത്തടക്കം പല മണ്ഡലങ്ങളിലും ബിജെപി ഗണ്യമായി വോട്ടുയുർത്തുമെന്നും സർവേയിൽ വ്യക്തമാണ്.

തൃശൂരിൽ എൽ.ഡി.എഫ്; എൻ.ഡി.എ രണ്ടാമത്

എൽ.ഡി.എഫ്- 36

എൻ.ഡി.എ- 32

യു.ഡി.എഫ്- 30

മറ്റുള്ളവർ/ നോട്ട- 2

ചേലക്കരയിൽ വീണ്ടും സിപിഎം

എൽ.ഡി.എഫ്- 38

യു.ഡി.എഫ്- 33

എൻ.ഡി.എ- 25

മറ്റുള്ളവർ/ നോട്ട-4

വടക്കാഞ്ചേരിയിൽ അനിൽ അക്കരെ തന്നെ

യു.ഡി.എഫ്- 42

എൽ.ഡി.എഫ് -39

എൻ.ഡി.എ- 17

മറ്റുള്ളവർ/ നോട്ട- 2

മണലൂരിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം

എൽ.ഡി.എഫ്- 36

എൽ.ഡി.എഫ് - 34

എൻ.ഡി.എ- 27

മറ്റുള്ളവർ/ നോട്ട- 3

കൊടുങ്ങല്ലൂരിൽ ഇടത്; എൻ.ഡി.എ രണ്ടാമത്

എൽ.ഡി.എഫ്- 40

എൻ.ഡി.എ- 33

യു.ഡി.എഫ് -24

മറ്റുള്ളവർ/ നോട്ട- 3

ഒല്ലൂരിൽ അട്ടിമറി; യു.ഡി.എഫ് മുന്നിൽ

യു.ഡി.എഫ്- 42

എൽ.ഡി.എഫ് -38

എൻ.ഡി.എ- 17

മറ്റുള്ളവർ/ നോട്ട- 3

ഗുരുവായൂരിൽ എൽ.ഡി.എഫ്

എൽ.ഡി.എഫ്- 43

യു.ഡി.എഫ് - 36

എൻ.ഡി.എ- 19

മറ്റുള്ളവർ/ നോട്ട- 2

നാട്ടികയിൽ ഇടത്

എൽ.ഡി.എഫ്- 39

യു.ഡി.എഫ് - 34

എൻ.ഡി.എ- 24

മറ്റുള്ളവർ/ നോട്ട- 3

കുന്നംകുളത്ത് മന്ത്രി മൊയ്തീൻ പിന്നിൽ

യു.ഡി.എഫ്- 40

യു.ഡി.എഫ് - 38

എൻ.ഡി.എ- 19

മറ്റുള്ളവർ/ നോട്ട- 3

പുതുക്കാട് ഇടത് നിലനിർത്തും

എൽ.ഡി.എഫ്- 39

യു.ഡി.എഫ് - 34

എൻ.ഡി.എ- 24

മറ്റുള്ളവർ/ നോട്ട- 3

ഇരിങ്ങാലക്കുടയിലും എൽ.ഡി.എഫ്

എൽ.ഡി.എഫ്- 38

യു.ഡി.എഫ്-33

എൻ.ഡി.എ-25

മറ്റുള്ളവർ/ നോട്ട -4

ചാലക്കുടി ഇടത് നിലനിർത്തും

എൽ.ഡി..എഫ്- 41

യു.ഡി.എഫ്-35

എൻ.ഡി.എ-19

മറ്റുള്ളവർ നോട്ട -5

കയ്‌പ്പമംഗലത്തും എൽ.ഡി.എഫ്

എൽ.ഡി.എഫ്- 39

യു.ഡി.എഫ്-37

എൻ.ഡി.എ-20

മറ്റുള്ളവർ/ നോട്ട -4