തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രീ പോൾ ഇലക്ഷൻ സർവേയുടെ, മൂന്നാം ഘട്ടത്തിലെ ഫലം പുറത്തുവിടുമ്പാഴും ഇടതുമുന്നണിക്ക് മുൻതൂക്കം. പുതുരാഷ്ട്രീയ രൂപമായ ട്വിന്റി ട്വന്റി നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നുമാണ് സർവേഫലവും ലഭിച്ചു എന്നതാണ് പ്രത്യേകത. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ നാലുജില്ലകളിലെ 37 മണ്ഡലങ്ങളിലായി നടത്തിയ സർവേയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എൽ.ഡി.എഫിന് 18 സീറ്റ് പ്രവചിക്കുമ്പോൾ, 18 സീറ്റുകളുമായി യു.ഡി.എഫ് ഒപ്പമുണ്ട്. കുന്നത്തുനാട്ടിൽ അക്കൗണ്ട് തുറന്ന് ട്വന്റി ട്വന്റി വിജയിക്കുമെന്നാണ് സർവേ. ഇതോടെ കാസർകോട് മുതൽ കോട്ടയം വരെയുള്ള 110 മണ്ഡലങ്ങളുടെ ഫല പ്രഖ്യാപനം പൂർത്തിയാവുമ്പോൾ, എൽ.ഡി.എഫ് 63 സീറ്റുകളുമായി മുന്നിലാണ്. യു.ഡി.എഫിന് 46 സീറ്റുകളാണ് സർവേ പ്രവചിക്കുന്നു. മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിക്കും. എൻ.ഡി.എക്ക് ഒരു സീറ്റും ഉറപ്പില്ലെങ്കിലും ഫോട്ടോഫിനീഷ് പ്രവചിക്കുന്ന മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിൽ അവർ യു.ഡി.എഫിന് തൊട്ടു പിറകിലായി ഉണ്ട്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 മണ്ഡലങ്ങളിൽ നടത്തിയ ഒന്നാംഘട്ട സർവേയിൽ എൽ.ഡി.എഫിന് 24 സീറ്റുകളും, യു.ഡി.എഫിന് 8 സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ മൂന്നു ജില്ലകളിലെ 41 മണ്ഡലങ്ങളിൽ നടത്തിയ രണ്ടാംഘട്ട സർവേയിൽ, എൽ.ഡി.എഫിന് 21 സീറ്റുകളും യു.ഡി.എഫിന് 20 സീറ്റുകളുമാണ് ലഭിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിലെ 30 മണ്ഡലങ്ങളിലെ സർവേ ഫലം നാളെ പുറത്തുവിടും.

മൂന്നാംഘട്ടത്തിൽ എറണാകുളം ജില്ലയിലെ മികച്ച പ്രകടനമാണ്, യു.ഡി.എഫിനെ തകർച്ചയിൽനിന്ന് കര കയറ്റിയത്. എറണാകുളത്തെ 14 മണ്ഡലങ്ങളിൽ പത്തിടത്തും യു.ഡി.എഫ് മുന്നേറ്റമാണ് കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് അടക്കമുള്ള വി.ഐ.പി മണ്ഡലങ്ങളിലും ഇത്തവണ കടുത്ത പോരാട്ടമാണെന്ന് സർവേ സൂചിപ്പിക്കുന്നു. വി ഡി സതീശനും, ഉമ്മൻ ചാണ്ടിയും, ജോസ് കെ മാണിയും എം എം മണിയും, പി രാജീവും അടക്കമുള്ള നേതാക്കൾ സുഗമമായി ജയിച്ചു കയറുമ്പോൾ പി ടി തോമസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. തൃപ്പൂണിത്തുറയിൽ കെ ബാബു തന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുമെന്നുമാണ് പ്രവചനം. ഇവിടെ സ്വരാജിനോടുള്ള ഇഞ്ചോടിഞ്ചിൽ നേരിട ഭൂരിപക്ഷത്തിലാണ് ബാബു. പൂഞ്ഞാറിൽ പി സി ജോർജ് എൽ.ഡി.എഫിന് പിറകിലാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ പ്രവചിക്കുന്നു.

ട്വന്റി ട്വന്റി കേരള രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ചേക്കാമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. അവർ ഏറെ പ്രതീക്ഷ വെക്കുന്ന കുന്നത്തു നാട് മണ്ഡലത്തിൽ യുഡിഎഫുമായാണ് കടുത്ത മത്സരം. നേരിയ ഭൂരിപക്ഷത്തിൽ സർവേയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി സുജിത് പി സുരേന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചനം. ഇവിടെ യുഡിഎഫുമായാണ് മത്സരം. അവസാന നിമിഷം യുഡിഎഫ് മുന്നിലെത്തിയേക്കാമെന്നും സർവേ പ്രവചിക്കുന്നു.

ജില്ലാ അവലോകനം- എറണാകുളം

വീണ്ടും യു.ഡി.എഫ് മുന്നേറ്റം

ആകെ സീറ്റ്-14. യു.ഡി.ഫ്-9, എൽ.ഡി.എഫ്-4

യു.ഡി.എഫ്- എറണാംകുളം, പെരുമ്പാവൂർ (ബലാബലം), അങ്കമാലി, ആലുവ, പറവൂർ, തൃക്കാക്കര ( ബലാബലം), പിറവം, മൂവാറ്റുപുഴ

എൽ.ഡി.എഫ്- കൊച്ചി, വൈപ്പിൻ, കളമശ്ശേരി, കോതമംഗലം, തൃപ്പൂണിത്തുറ ( ബലാബലം),

മറ്റുള്ളവർ (ട്വന്റി 20)- കുന്നത്തുനാട് ( ബലാബലം)

യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന എറണാകുളം ജില്ല ഇത്തവണയെും അവരെ കൈവിടില്ല എന്ന സൂചനയാണ് മറുനാടൻ മലയാളി സർവേയിലും ലഭിക്കുന്നത്. ഇടതുമുന്നണിക്കൊപ്പം, ട്വന്റി 20, വി ഫോർ കൊച്ചി തുടങ്ങിയ സംഘടനകൾ ഉയർത്തിയ വെല്ലുവിളിയാണ് യു.ഡി.എഫിന് ഭീഷണിയാവുന്നത് എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. തൃക്കാക്കരയിൽ 17 ശതമാനത്തോളം വോട്ടുകൾ മറ്റുള്ളവർ എന്ന കാറ്റഗറിയിൽ വീണത് ബാധിക്കുന്നത്, യു.ഡി.എഫ് സ്ഥാനാർത്ഥി പി ടി തോമസിന്റെ സാധ്യകളെയാണ്. ഇവിടെ വെറും രണ്ടു ശതമാനമാണ് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വ്യത്യാസം. ട്വന്റി 20യുടെ ആസ്ഥാനമായ കുന്നത്തുനാട്ടിൽ അവർ തന്നെ വാഴും എന്ന സൂചന സർവേയിൽ പ്രകടനമാണ്. അതുപോലെ സിപിഎമ്മിന്റെ യുവ നേതാവ് എം സ്വരാജ് മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും കടുത്ത പോരാട്ടമാണ്. നേരിയ ഭൂരിപക്ഷത്തിനാണ് ഇവിടെ കെ ബാബു മുന്നിലള്ളത്. ഈ സ്ഥിതിയിൽ ചിലപ്പോൾ മാറ്റം വരാനും സാധ്യതയുണ്ട്. മാത്യു കുഴൽനാടനിലൂടെ യു.ഡി.എഫ് മൂവാറ്റുപുഴ തിരിച്ചുപിടിക്കുമ്പോൾ, പി രാജീവിനെ ഇറക്കി കളമശ്ശേരി എൽ.ഡി.എഫും തിരിച്ചുപിടിക്കുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. പലയിടത്തും ട്വന്റി 20ക്ക് പിറകിലാണ് എൻ.ഡി.എയുടെ വോട്ടുകൾ എന്നതും ശ്രദ്ധേയമാണ്.

പെരുമ്പാവൂരിൽ എൽദോസ് വീണ്ടും

യു.ഡി.എഫ്- 36

എൽ.ഡി.എഫ്- 33

മറ്റള്ളവർ- നോട്ട- 19

എൻ.ഡി.എ- 12 

 

അങ്കമാലിയിൽ യു.ഡി.എഫ്


യു.ഡി.എഫ്- 45

എൽ.ഡി.എഫ്-37

എൻ.ഡി.എ- 16

മറ്റള്ളവർ- നോട്ട - 2


ആലുവയിൽ യു.ഡി.എഫ് തന്നെ


യു.ഡി.എഫ്- 44

എൽ.ഡി.എഫ്-39

എൻ.ഡി.എ- 14

മറ്റള്ളവർ- നോട്ട - 3


കളമശ്ശേരിയിൽ പി രാജീവ് മുന്നിൽ


എൽ.ഡി.എഫ്- 44

യു.ഡി.എഫ്-40

എൻ.ഡി.എ- 14

മറ്റള്ളവർ- നോട്ട - 2

 

വൈപ്പിനിൽ ഇടതു കുത്തക

എൽ.ഡി.എഫ്- 41

യു.ഡി.എഫ്- 33

മറ്റള്ളവർ- നോട്ട - 17

എൻ.ഡി.എ- 9

 

കൊച്ചിയിൽ എൽ.ഡി.എഫ്

എൽ.ഡി.എഫ്- 34

യു.ഡി.എഫ്- 32

മറ്റള്ളവർ| നോട്ട - 21

എൻ.ഡി.എ- 13

 

തൃപ്പുണിത്തുറയിൽ കെ ബാബു

യു.ഡി.എഫ്-38

എൽ.ഡി.എഫ്- 36

എൻ.ഡി.എ-15

മറ്റുള്ളവർ- നോട്ട- 11

 

പറവൂരിൽ വി.ഡി സതീശൻ


യു.ഡി.എഫ്- 43

എൽ.ഡി.എഫ്-38

എൻ.ഡി.എ- 16

മറ്റള്ളവർ- നോട്ട-' 3

 

തൃക്കാക്കരയിലും കടുത്ത മത്സരം; പി.ടി തോമസ് മുന്നിൽ

യു.ഡി.എഫ്- 35

എൽ.ഡി.എഫ്-33

മറ്റുള്ളവർ| നോട്ട- 17

എൻ.ഡി.എ- 15

 

കുന്നത്തുനാട്ടിൽ ട്വന്റി 20


യു.ഡി.എഫ്- 30

മറ്റള്ളവർ- നോട്ട - 31

എൽ.ഡി.എഫ്- 27

എൻ.ഡി.എ- 12

 

പിറവത്ത് അനൂപ് ജേക്കബ്

യു.ഡി.എഫ്- 40

എൽ.ഡി.എഫ്- 37

മറ്റള്ളവർ| നോട്ട - 13

എൻ.ഡി.എ- 10

 

മൂവാറ്റുപുഴയിൽ യു.ഡി.എഫ്

യു.ഡി.എഫ്- 42

എൽ.ഡി.എഫ്- 38

മറ്റുള്ളവർ/ നോട്ട-11

എൻ.ഡി.എ- 9


കോതമംഗലത്ത് എൽ.ഡി.എഫ്

എൽ.ഡി.എഫ്- 39

യു.ഡി.എഫ്- 32

മറ്റുള്ളവർ/ നോട്ട 17

എൻ.ഡി.എ 12


എറണാകുളത്ത് യു.ഡി.എഫ്


യു.ഡി.എഫ്- 38

യു.ഡി.എഫ്- 36

മറ്റുള്ളവർ/ നോട്ട 15

എൻ.ഡി.എ 11

 

ജില്ലാ അവലോകനം- ഇടുക്കി

ഇടത് 3, വലത് 2

ആകെ സീറ്റ്-5, യു.ഡി.എഫ്- 2, എൽ.ഡി.എഫ്-3

യു.ഡി.എഫ്- തൊടുപുഴ, പീരുമേട് ( ബലാബലം)

എൽ.ഡി.എഫ്- ഇടുക്കി, ദേവികുളം, ഉടുമ്പൻ ചോല

ഇടുക്കി ജില്ലയിലെ ആകെയുള്ള അഞ്ചു സീറ്റുകളിൽ മറുനാടൻ മലയാളി സർവേഫലം പുറത്തുവരുമ്പോൾ, ഇടത് മുന്നണിക്ക് മൂന്ന് സീറ്റുകളും ഐക്യമുന്നണിക്ക് 2 സീറ്റുകളുമാണ് പ്രവചിക്കുന്നത്. തൊടുപുഴയിൽ മുൻകാലങ്ങളിൽ കണ്ടപോലെ അനായാസ ജയം ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ ജോസഫിന് കഴിയില്ല എന്നും സർവേ സൂചിപ്പിക്കുന്നു. 5 ശതമാനം വോട്ടുകളാണ് മുന്നണികൾ തമ്മിലുള്ള വ്യത്യാസം. കടുത്ത പോരാട്ടം നടക്കുന്ന പീരുമേട്ടിലും നേരിയ വോട്ടിന് യു.ഡി.എഫ് മുന്നിലാണ്. 2 ശതമാനം വോട്ടുകൾ നോട്ടക്ക് കിട്ടുന്നതിനാൽ ഇവിടെ അന്തിമ ഫലം പറയാൻ കഴിയില്ല. കേരളാ കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിനാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ എൽ.ഡിഎഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ദേവികളുത്തും, ഉടുമ്പൻചോലയിലും, ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിന് നിലനിർത്തുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

 തൊടുപുഴയിൽ പി.ജെ ജോസഫ് തന്നെ

യു.ഡി.എഫ് - 47

എൽ.ഡി.എഫ്- 41

എൻ.ഡി.എ - 8

മറ്റുള്ളവർ- നോട്ട-4

 

ഇടുക്കിയിൽ എൽ.ഡി.എഫ്

എൽ.ഡി.എഫ് - 42

യു.ഡി.എഫ്- 40

എൻ.ഡി.എ - 13

മറ്റുള്ളവർന നോട്ട - 5




പീരുമേട്ടിൽ യു.ഡി.എഫ്

യു.ഡി.എഫ്- 43

എൽ.ഡി.എഫ് - 42

എൻ.ഡി.എ - 13

മറ്റുള്ളവർ- നോട്ട 2

 

ദേവികുളത്തും ഇടത്

എൽ.ഡി.എഫ്- 52

യു.ഡി.എഫ്- 37

എൻ.ഡി.എ-9

മറ്റുള്ളവർ- നോട്ട- 2


ഉടുമ്പൻ ചോലയിൽ മണിയാശാൻ തന്നെ


എൽ.ഡി.എഫ്- 48

യു.ഡി.എഫ്- 38

എൻ.ഡി.എ- 11

മറ്റുള്ളവർ- നോട്ട- 3

 

ആലപ്പുഴയിൽ ആവേശപ്പോരാട്ടം; ഇടതിന് മൂൻതൂക്കം

ആകെ സീറ്റ്-9. എൽ.ഡി.എഫ് - 6, യു.ഡി.എഫ്-3

എൽ.ഡി.എഫ്- ചേർത്തല, ആലപ്പുഴ (ബലാബലം), അമ്പലപ്പുഴ ( ബലാബലം) , കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര.

യു.ഡി.എഫ്- അരൂർ, ഹരിപ്പാട് ( ബലാബലം), കായംകുളം ( ബലാബലം) 

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന ജില്ല ഏതെന്ന ചോദ്യത്തിന്, മറുനാടൻ സർവേയിൽ ഉത്തരം ആലപ്പുഴയെന്നാണ്. ഇടതുപക്ഷത്ത കരുത്തരായ തോമസ് ഐസക്കും, ജി സുധാകരനും ഇത്തവണ മത്സര രംഗത്ത് ഇറങ്ങാത്തത്, അവരുടെ മണ്ഡലങ്ങളിലെ ഇടതിന്റെ വിജയ സാധ്യതകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സർവേ ഫലങ്ങളും സൂചിപ്പിക്കുന്നു. ഇരുവരുടെയും മണ്ഡലങ്ങളായ ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇക്കുറി കടുത്ത മത്സരമാണ്. രണ്ടിടത്തും ഇടതിന് നേരിയ മേൽക്കെ മാത്രമേയുള്ളൂ. അതുപോലെ സിപിഎമ്മിലെ യു. പ്രതിഭയും, കോൺഗ്രസിലെ അരിതാ ബാബുവും ഏറ്റുമുട്ടുന്ന കായംകുളത്തും സമാനമായ അവസ്ഥയാണ്. ഇവിടെ അരിതക്കാണ് നേരിയ മേൽക്കെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.


അരൂരിൽ ഷാനിമോൾ ഉസ്മാൻ തന്നെ

യു.ഡി.എഫ്- 42

എൽ.ഡി.എഫ്- 35

എൻ.ഡി.എ-21

മറ്റുള്ളവർ/ നോട്ട-2

 

ചേർത്തലയിൽ എൽ.ഡി.എഫ്

എൽ.ഡി.എഫ്- 45

യു.ഡി.എഫ്- 35

എൻ.ഡി.എ- 16

മറ്റുള്ളവർ- നോട്ട- 4


ആലപ്പഴ ഇടതിന്

എൽ.ഡി.എഫ്- 39

യു.ഡി.എഫ്- 37

എൻ.ഡി.എ-22

മറ്റുള്ളവർ- നോട്ട- 2

 

അമ്പലപ്പുഴ ഇടതിന് നേരിയ മേൽക്കെ

എൽ.ഡി.എഫ്- 40

യു.ഡി.എഫ്- 38

എൻ.ഡി.എ- 19

മറ്റുള്ളവർ| നോട്ട-3

 

കുട്ടനാട് എൽ.ഡി.എഫിന്

എൽ.ഡി.എഫ്- 48

യു.ഡി.എഫ്- 35

എൻ.ഡി.എ- 15

മറ്റുള്ളവർ- നോട്ട-2


ഹരിപ്പാട് കടുത്ത മത്സരം; ചെന്നിത്തല മുന്നിൽ

യു.ഡി.എഫ്- 41

എൽ.ഡി.എഫ്-39

എൻ.ഡി.എ-19

മറ്റുള്ളവർ- നോട്ട- 1

 

ചെങ്ങന്നൂരിൽ  സജി ചെറിയാൻ തന്നെ

എൽ.ഡി.എഫ്- 49

യു.ഡി.എഫ്- 31

എൻ.ഡി.എ-17

മറ്റുള്ളവർ- നോട്ട-3

 

മാവേലിക്കരയിൽ എൽ.ഡി.എഫ്

എൽ.ഡി.എഫ്- 40

യു.ഡി.എഫ്- 36

എൻ.ഡി.എ-21

മറ്റുള്ളവർ| നോട്ട-3

 

കായംകുളത്ത് യു.ഡി.എഫിന് നേരിയ മേൽക്കെ

യു.ഡി.എഫ്- 43

എൽ.ഡി.എഫ്- 42

എൻ.ഡി.എ-12

മറ്റുള്ളവർ- നോട്ട-3

 

ജില്ലാ അവലോകനം- കോട്ടയം


ഇടത് 5, വലത് 4

ആകെ സീറ്റ്-9. എൽ.ഡി.എഫ്-5, യു.ഡി.എഫ്-4

യു.ഡി.എഫ്- കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി ( ബലാബലം), ചങ്ങനാശ്ശേരി ( ബലാബലം)

എൽ.ഡി.എഫ്- പാല, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനുർ.

കേരളാ കോൺഗ്രസ് എൽ.ഡി.എഫിലേക്ക് വന്നതിന്റെ കൃത്യമായ ഗുണഫലം അവർക്ക് ലഭിക്കുന്നുണ്ടെന്ന സൂചനകൾ, കോട്ടയത്തെ മറുനാടൻ മലയാളി പ്രീപോൾ സർവേയും തെളിയിക്കുന്നു. പാലായിലടക്കം അഞ്ച് സീറ്റുകൾ ഇടതിന് ലഭിക്കുമ്പോൾ, യു.ഡി.എഫിന് നാലു സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. ഇതിൽ കടുത്തുരുത്തിയിലും, ചങ്ങനാശ്ശേരിയിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ വെറും രണ്ട് ശതമാനം വോട്ടുകൾക്കാണ് യു.ഡി.എഫ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ തവണ ഇരുമുന്നണികളെയും ഒരുപോലെ എതിരിട്ട് തോൽപ്പിച്ച പൂഞ്ഞാറിലെ പി.സി ജോർജ് ഇക്കുറി എൽ.ഡി.എഫിന് പിന്നിലാണ്. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പോവുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും, ഉമ്മൻ ചാണ്ടിയും അനായാസം ജയിച്ചു കയറുമ്പോൾ, മറ്റ് മണ്ഡലങ്ങളിൽ, യു.ഡി.എഫ് വിയർക്കുകയാണ്. ഏറ്റുമാനൂരിൽ മത്സരിക്കുന്ന ലതികാ സുഭാഷ് എൻ.ഡി.എക്ക് ഒപ്പം വരുന്ന രീതിയിൽ വോട്ട് പിടിച്ച് മുന്നേറുന്നുണ്ട്. 

കോട്ടയത്ത് അജയ്യനായി തിരുവഞ്ചൂർ

യു.ഡി.എഫ്- 49

എൽ.ഡി.എഫ്- 35

എൻ.ഡി.എ- 14

മറ്റുള്ളവർ- നോട്ട- 2

 

പൂഞ്ഞാറിൽ പി സി ജോർജ് പിന്നിൽ

എൽ.ഡി.എഫ്- 32

മറ്റുള്ളവർ- നോട്ട- 29

യു.ഡി.എഫ്- 27

എൻ.ഡി.എ-12


കാഞ്ഞിരപ്പള്ളിയിൽ ജയരാജ് തന്നെ

എൽ.ഡി.എഫ്-40

യു.ഡി.എഫ്- 38

എൻ.ഡി.എ- 20

മറ്റുള്ളവർ- നോട്ട- 2

 

പാലായിൽ ജോസ് കെ മാണി

എൽ.ഡി.എഫ്-46

യു.ഡി.എഫ്- 39

എൻ.ഡി.എ- 12

മറ്റുള്ളവർ- നോട്ട- 3

 

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ


യു.ഡി.എഫ്- 47

എൽ.ഡി.എഫ്- 41

എൻ.ഡി.എ-11

മറ്റുള്ളവർ- നോട്ട -1


ചങ്ങനാശ്ശേരിയിൽ യു.ഡി.എഫിന് നേരിയ മുൻതുക്കം


യു.ഡി.എഫ്- 41

എൽ.ഡി.എഫ്- 40

എൻ.ഡി.എ-18

മറ്റുള്ളവർ| നോട്ട -1

 

കടുത്തുരുത്തിയിലും യു.ഡി.എഫിന് നേരിയ ലീഡ്

യു.ഡി.എഫ്- 42

എൽ.ഡി.എഫ്- 41

എൻ.ഡി.എ-13

മറ്റുള്ളവർ- നോട്ട -4

 

വൈക്കം ഇടതിന് തന്നെ

എൽ.ഡി.എഫ്- 42

യു.ഡി.എഫ്- 37

എൻ.ഡി.എ- 19

മറ്റുള്ളവർ- നോട്ട - 2

 

ഏറ്റുമാനുരിൽ എൽ.ഡി.എഫ്

യു.ഡി.എഫ്- 36

എൽ.ഡി.എഫ്- 39

എൻ.ഡി.എ-13

മറ്റുള്ളവർ- നോട്ട - 12