പത്തനംതിട്ട: പേരിൽ മോദിയുള്ളതു കൊണ്ട് ജനശ്രദ്ധയാകർഷിച്ച പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജിജോ മോദി ജയിച്ചത്.15199 വോട്ടുകളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജിജോ മോദി നേടിയത്. 13126 വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ സാമുവൽ കിഴക്കുപുറം നേടിയത്. 20173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജിജോ മോദി മലയാലപ്പുഴ ഡിവിഷനിൽ വിജയിച്ചത്.

യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് ജിജോ മോദി വിജയം നേടിയത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനിൽ നിന്നാണ് ജിജോ മോദി മത്സരിച്ച് ജയിച്ചത്. ജിജോയുടെ ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.