അഗർത്തല: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിൽ കട്ടിലിന് കീഴിൽകുഴിച്ചിട്ട ശേഷം സ്ത്രീ പൊലീസിലെത്തി കീഴടങ്ങി. ത്രിപുരയിലെ ദലൈ ജില്ലയിലെ ഗന്ധാ ചേരിയിലെ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സഞ്ജിത് റിയാംഗ് ആണ് കൊല്ലപ്പെട്ടത്.

ഭാര്യ ഭാരതി റിയാംഗാണ് കീഴടങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയാണു യുവതി ഭർത്താവിനെ കൊന്നത്. മൃതദേഹം അന്നു രാത്രി വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. അഗർത്തലയിൽ നിന്നും 200 കി.മീ കിഴക്ക് മാറിയുള്ള ഉൾനാടൻ ഗ്രാമമാണ് ഗന്ധാചേരി.

മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. യുവാവിന്റെ തലയിൽ കനമുള്ള വസ്തുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ദമ്പതികൾക്ക് ആറ് വയസ്സുള്ള മകളുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.