തൃശൂർ: നീലഗിരി കൂനൂരിൽ നടന്ന വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. പാലക്കാട് സ്വദേശി വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാർത്ഥി രഞ്ജിത്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരുക്കേറ്റ മറ്റുള്ളവരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോട് അനുബന്ധിച്ച് ഊട്ടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു സംഘം.

വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കണ്ണമ്പ്ര കാരപ്പൊറ്റ, വടക്കഞ്ചേരി, തേനിടുക്ക്, പരുവാശേരി, കിഴക്കഞ്ചേരി കണ്ണംകുളം പ്രദേശത്തുള്ളവരാണ് ഇവർ. ഒമ്പത് അംഗ സംഘം ഊട്ടി ചുറ്റിക്കണ്ട ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ച വാഹനം കൂനൂർ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയിൽ റോഡരികിലെ ചായക്കടയിൽ ഇടിച്ചുകയറുകയായിരുന്നു.

കണ്ണമ്പ്ര കാരപ്പൊറ്റ സലീമിന്റെ മകനാണ് മരിച്ച സഞ്ജീത്. വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ്. മാതാവ്: സബിയ. സഹോദരി: സജിന.