കക്ദ്വീപ്: പ്രതിപക്ഷ കക്ഷികളുടെ യോഗം 23ന് പട്നയിൽ നടക്കാനിരിക്കേ കോൺഗ്രസിനോടുള്ള വിയോജിപ്പ് പ്രകടമാക്കി തൃണമുൽ കോൺഗ്രസ് അധ്യക്ഷയൂം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. സിപിഎമ്മുമായി ബന്ധമുള്ള കാലത്തോളം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ തന്റെ പക്കൽ നിന്നും ഒരു സഹായവും കോൺഗ്രസ് പ്രതീക്ഷിക്കേണ്ടെന്ന് മമത പറഞ്ഞു.

പല സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന കോൺഗ്രസിന് ബംഗാളിലെ ഏറ്റവും വലിയ സഖകക്ഷി സിപിഎമ്മാണ്. അവർ ഇവിടെ ബിജെപിയുമായി വലിയ സഖ്യത്തിലാണ്. അവർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സഹായം തേടുന്നുവെന്ന് കക്ദ്വീപിൽ ഒരു പൊതുയോഗത്തിൽ മമത പറഞ്ഞു.

2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ കക്ഷി നേതാക്കളൂടെ യോം വിളിച്ചിരിക്കുന്നത്. എന്നാൽ അത്തരം പാക്കേജ് ബംഗാളിൽ നടപ്പാകില്ലെന്ന സൂചനയാണ് മമത നൽകുന്നത്.