കോഴിക്കോട്: അറിയാത്ത ഒരാൾ പെട്ടെന്ന് കയറി വന്ന് കംപാർട്ട്മെന്റിലെ എല്ലാവരുടെയും ദേഹത്തേയ്ക്ക് പെട്രോളൊഴിക്കുകയായിരുന്നു എലത്തൂരിൽ ട്രെയിനിന് തീയിട്ട സംഭവത്തിന് സാക്ഷിയായ ആൾ. കണ്ണൂർ സ്വദേശി രതീഷാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരിലേക്കായിരുന്നു യാത്ര. ആറ് സുഹൃത്തുക്കളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് കഴിഞ്ഞപ്പോൾ തിരക്ക് കുറച്ചു. പെട്ടന്ന ഒരാൾ ചുവന്ന വരയുള്ള കുപ്പായമിട്ടയാൽ കോറിഡോറിലേക്ക് കടന്നുവന്നു. ശേഷം അദ്ദേഹം രണ്ട് പെട്രോൾ കുപ്പി ഉണ്ടായരുന്നു. ഒരു കുപ്പി തുറന്നു നേരെ കോച്ചിലുള്ളവരിലേക്ക് വീശി എറിഞ്ഞു. അപകടം തോന്നിയപ്പോൾ താൻ കോറിഡോറിലേക്ക് മാറിയെന്നും രതീഷ് പറഞ്ഞു. ആ വന്നയാൾ ആരുമായും തർക്കം ഉണ്ടായില്ല. എന്തെങ്കിലും പുറയുകയോ തർക്കം ഉണ്ടാകുകയോ ചെയ്തില്ല. ഒഴിച്ചതിന് ശേഷം തീകൊളുത്തി. ആ സമയത്ത് അപായ ചങ്ങല വലിച്ചു. കുറച്ചു കഴിഞ്ഞ് ആംബുലൻസ് വന്ന് ആശുപത്രിയിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്. - ദൃക്‌സാക്ഷി പറഞ്ഞു.

ജ്യോതീന്ദ്രനാഥ്, പ്രിൻസ്, പ്രകാശൻ എന്നിവർ ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അനിൽകുമാർ, സജിഷ, അദ്വൈദ്, ദീപക്, റൂബി എന്നിവാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. പരിക്കേറ്റവരിൽ പ്രിൻസ് എന്നയാൾക്ക് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. മറ്റൊര കോച്ചിൽ നിന്നും എത്തിയ ആളാണ് അക്രമം നടത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഞായറാഴ്ച രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ടപ്പോഴാണ് യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടത്. ട്രെയിൻ കോരപ്പുഴ പാലത്തിനു മുകളിലൂടെ നീങ്ങുമ്പോഴായിരുന്നു സംഭവം. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. കാറ്റത്ത് തീ പെട്ടെന്ന് പടർന്നുപിടിച്ചതോടെ, സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടർന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.

തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി. സംഭവത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പിന്നീട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി. തീപിടിച്ച കംപാർട്ട്മെന്റ് മാറ്റിയ ശേഷം ട്രെയിൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു. അതേസമയം, ട്രെയിൻ നിർത്തിയതിനു പിന്നാലെ, തീയിട്ടയാളെന്നു സംശയിക്കുന്ന ചുവപ്പു തൊപ്പിയും ഷർട്ടും ധരിച്ച യുവാവ് ഓടി രക്ഷപ്പെട്ടതായി ട്രെയിനിലുണ്ടായിരുന്നവർ പറയുന്നു. വിവരമറിഞ്ഞ് എലത്തൂരിൽനിന്നും പൊലീസ് സംഘവും കോഴിക്കോട്ട് നിന്ന് റെയിൽവേ പൊലീസും സ്ഥലത്തെത്തി. തീയിട്ടയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.