മട്ടന്നൂർ: എലത്തൂരിൽ ട്രെയിനിൽ നടന്ന തീവയ്‌പ്പിൽ മട്ടന്നൂർ സ്വദേശികളുടെ മരണം കണ്ണൂരിനെ നടുക്കി.ആലപ്പുഴ-കണ്ണൂർ എക്സ് പ്രസിൽ അജ്ഞാതൻ പെട്രോൾ ഒഴിച്ചു തീവെച്ചതിനെ തുടർന്ന് ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയതിനാൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു പേർ മട്ടന്നൂർ നഗരസഭയിലെ പാലോട്ടുപള്ളി സ്വദേശികളാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മട്ടന്നൂർ നഗരസഭയ്ക്കടുത്തെ പാലോട്ടുപള്ളി സ്വദേശികളായ റഹ്‌മത്ത്, സഹോദരിയുടെ മകൾ രണ്ടുവയസുകാരി സഹല, മട്ടന്നൂർ കൊടോളി പ്രം വരുവക്കുണ്ട് സ്വദേശിയും ഉണക്ക മത്സ്യ വ്യാപാരിയുമായ നൗഫിക്ക് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ എലത്തൂരിനടുത്ത് ഞായറാഴ്‌ച്ച രാത്രി പത്തുമണിയോടെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയിരുന്നു. ഡി വൺ കോച്ചിൽ യാത്ര ചെയ്തവർക്കെതിരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ എട്ടു പേർക്കാണ് ചുവപ്പ് ടീഷർട്ടിട്ട മധ്യവയസ്‌ക്കൻകുപ്പിയിൽ കരുതിയ പെട്രോൾ തളിച്ചു തീവയ്‌പ്പു നടത്തിയത്.

ഡി 2വിൽ നിന്നും ഡി വണ്ണിലേക്ക് വന്ന അജ്ഞാതാനാണ് അപ്രതീക്ഷിതമായി അക്രമം നടത്തിയത്. തീ ആളിപ്പടർന്നയുടൻ യാത്രക്കാർ രക്ഷപ്പെടുന്നതിനിടെയാണ് കതിരൂർ പൊയ്യിൽ ഹൗസിൽ അനിൽകുമാർ (50), ഭാര്യ സജിഷ (47), മകൻ അദ്വെത് (21), മണ്ണൂത്തി മാനാട്ടിൽ വീട്ടിൽ അശ്വതി (29), തളിപ്പറമ്പിൽ നീലിമ ഹൗസിൽ റൂബി (52) എന്നിവർക്ക് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശൂർ സ്വദേശി പ്രിൻസ് (35), കണ്ണൂർ സ്വദേശി പ്രകാശൻ (34) എന്നിവർ ബേബി മെമോറിയൽ ആശുപത്രിയിലാണ്. കൊയിലാണ്ടി ആശുപത്രിയിലും ഒരാൾ ചികിത്സയിലുണ്ട്.

അൻപതു ശതമാനം പൊള്ളലേറ്റ കതിരൂർ സ്വദേശി അനിൽകുമാറിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഞായറാഴ്‌ച്ച ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്ക് ് പുറപ്പെട്ട ട്രെയിനിനു നേരെയാണ് അക്രമം നടന്നത്. റിസർവേഷൻ കംപാർട്ടിൽ യാത്ര ചെയ്യുകയായിരുന്നവർക്കാണ് അക്രമം നടന്നത്. അക്രമത്തിനിരയായ ആലപ്പുഴ എക്സ്പ്രസ് കണ്ണൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ ഫ്ളാറ്റ് ഫോമിലാണ് ട്രെയിൻ നിർത്തിയിട്ടത്. ഡി വൺ, ഡി ടൂ കംപാർട്ടുമെന്റുകൾ സീൽ ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ചു അന്വേഷണിക്കാൻ ഡി.ജി.പി അനിൽകാന്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തും. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല അന്വേഷണം. അട്ടിമറി ശ്രമമാണ് നടന്നതെന്നാണ് റെയിൽവേ പൊലിസ് നൽകുന്ന വിവരം.

മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശിനിയായ റഹ്‌മത്ത് സ്വന്തം വീട്ടിൽ നിന്നും സഹോദരിയുടെ വീട്ടിലേക്ക് സഹോദരിയുടെ മകളായ സഹലയെയും കൂട്ടി കണ്ണൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ട്രെയിൻ ബോഗിയിൽ തീ ആളപടർന്നപ്പോഴാണ് ഇവർ കുഞ്ഞിനെയും കൊണ്ടു പ്രാണരക്ഷാർത്ഥത്തിനിടെ പുറത്തേക്കു ചാടുകയായിരുന്നു.

റഹ്‌മത്തിന്റെ സഹോദരി ജോലി ആവശ്യാർത്ഥം കോഴിക്കോട് വന്നതിനാൽ കുഞ്ഞിനെയും കൊണ്ടു റഹ്‌മത്ത് കണ്ണൂർ മട്ടന്നൂരിലേക്ക് വരികയായിരുന്നു. മട്ടന്നൂർ സ്വദേശിയായ നൗഫിക്കാണ് മരിച്ചമറ്റൊരു ആൾ. കണ്ണൂർ സർവകലാശാല പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പട്ടുവം നീലിമ വീട്ടിലെ റൂബിൻ(52) കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലാാണ്. ഡോ. എം.ദീപ പ്രകാശിന്റെ ഭാര്യയായ ഇവർ കഴിഞ്ഞദിവസം ഒരു പരിശീലനത്തിനായാണ് കോഴിക്കോട്ടേക്ക് പോയത്.

അക്രമിയെ പരുക്കേറ്റവരെ ട്രെയിൻയാത്രക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന റെയിൽവേ പൊലിസിന്റെ വിലയിരുത്തൽ. ദേശീയ അന്വേഷണ ഏജൻസിയടക്കം ഈ സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് സൂചന.