കണ്ണൂർ:ബൈക്കിന് പിന്നിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കണ്ണൂർ കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ അഴിയൂർ എരിക്കിൽ ചാൽ സ്വദേശിയായ മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്.ഇന്നലെ രാത്രി 8.15 ഓടെയാണ് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.

കുഞ്ഞിപ്പള്ളി യിലെ ബേക്കറിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകവേയാണ് റയീസിന്റെ വണ്ടിയിൽ ലോറിയിടിച്ചത്.ബൈക്കിൽ പോകവേ മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്‌ട്രേഷൻ അശോക് ലൈലാന്റ് ലോറി പിറകിൽ നിന്നും റയീസിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.