തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ തർത്തത്തെത്തുടർന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിലാണ് സംഭവം. ഏങ്ങണ്ടിയൂർ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്പിൽ മിഥുൻ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം നടന്നത്. ബാറിൽ വച്ച് മദ്യപാനത്തിനിടെ മിഥുനും മറ്റ് ചിലരുമായി തർക്കമുണ്ടായിരുന്നു. ശേഷം പുറത്തിറങ്ങിയ മിഥുനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.