പൊൻകുന്നം: കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊറ്റപള്ളി പുത്തൻപുരയിൽ ജയപ്രദീപാണ് (21) പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ പൊൻകുന്നം-പാലാ റോഡിൽ എലിക്കുളം ഭാഗത്ത് നടന്നുപോകുകയായിരുന്ന വീട്ടമ്മയെ ഇയാൾ ഓടിച്ച കാർ ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു.

അപകടത്തെ തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തുകയും എസ്.എച്ച്.ഒ എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.