കൊച്ചി: നെടുമ്പാശേരിയിൽ ഫെയ്സ്‌ക്രീമിൽ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. റോമിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

രാവിലെ എൽഇഡി ബൾബിൾ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തിയിരുന്നു. പരിശോധന കർശനമാക്കിയതോടെ നൂതനമാർഗം ഉപയോഗിച്ചാണ് മാഫിയകളുടെ സ്വർണക്കടത്ത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഫെയ്സ് ക്രീമിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിയ സ്വർണം കണ്ടെത്തിയത്.

ഷൂവിനുള്ളിൽ ഒൽപ്പിച്ച നിലയിലായിരുന്നു ഫെയ്സ് ക്രീം പാക്കറ്റ്. സീൽ പൊട്ടിക്കാത്ത രീതിയിലായിരുന്നു ഫെയ്സ്‌ക്രീമുകൾ. പാക്കറ്റ് തുറന്നുപരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ നിന്ന് നാല് സ്വർണക്കട്ടകൾ പിടികുടിയത്. അരക്കിലോയലധികം തുക്കം വരുന്നതാണ് പിടികൂടിയ സ്വർണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.