പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവൻവണ്ടൂർ വനവാതുക്കര സ്വദേശി ബാലു എന്ന അഭിനവ് (19 വയസ്സ്), തഴക്കര കല്ലുമല വലിയത്തു പറമ്പിൽ ഷാജി(49) എന്നിവരാണ് അറസ്റ്റിലായത്.

മാന്നാർ സ്വദേശിയായ 16 കാരിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. സ്‌കൂളിൽ പഠിക്കുന്ന സമയം മുതലുള്ള പരിചയത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് അഭിനവ് പല തവണ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ്, പെൺകുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. പീരുമേട്ടിലെത്തിയ പെൺകുട്ടിയെ അങ്കമാലിയിൽ എത്തിച്ചത് ഷാജിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.