പട്ടാമ്പി :വീടിന്റെ ടെറസിൽ നിന്നും കാൽവഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം.വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) വീടിന്റെ രണ്ടാം നിലയിൽ പെയിന്റിങ് ജോലി ചെയ്യുന്നതിനിടയിൽ തെന്നി വീണ് മരിച്ചത്.ജോലികികടയിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.അപകടം നടന്നെ ഉടനെ തന്നെ അബ്ദുൾ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.രണ്ടാഴ്ച മുമ്പാണ് മജീദ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്.