കൊച്ചി : പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നുണ്ടായ തരക്കത്തിനിടെ കൊച്ചുമകളുടെ ഭർത്താവിന്റെ മർദ്ദമേറ്റ വൃദ്ധ മരിച്ചു.എറണാകുളം ഫോർട്ടുകൊച്ചിയിലാണ് സംഭവം.രാമേശ്വരം കോളനിയിലെ കർമ്മിലി(78) ആണ് മർദ്ദനമേറ്റ് മരിച്ചത്.

കൊച്ചുമകളുടെ ഭർത്താവായ ബിജു ആന്റണി കർമ്മിലിയോട് പണം ആവശ്യപ്പെട്ടിരുന്നു.ഇവർ പണം നൽകാത്തതിനെ തുടർന്ന് ബിജു എന്ന ആന്റണി കർമ്മിലിയെ തള്ളുകയും വീഴ്‌ച്ചയിൽ തല അലക്ക് കല്ലിൽ ഇടിക്കുകയുമായിരുന്നു.ഇതേ തുടർന്നാണ് വൃദ്ധയുടെ മരണം സംഭവിച്ചത്.പ്രതി ആന്റണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.