തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 18 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2608 ആയി. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.

തിരുവനന്തപുരം സിറ്റി - 25, 70
തിരുവനന്തപുരം റൂറൽ 25, 201
കൊല്ലം സിറ്റി 27, 198
കൊല്ലം റൂറൽ 15, 171
പത്തനംതിട്ട 18, 143
ആലപ്പുഴ 16, 159
കോട്ടയം 27, 411
ഇടുക്കി 4, 54
എറണാകുളം സിറ്റി 8, 95
എറണാകുളം റൂറൽ 18, 101
തൃശൂർ സിറ്റി 13, 27
തൃശൂർ റൂറൽ 28, 51
പാലക്കാട് 7, 94
മലപ്പുറം 34, 283
കോഴിക്കോട് സിറ്റി 18, 93
കോഴിക്കോട് റൂറൽ 29, 119
വയനാട് 07, 117
കണ്ണൂർ സിറ്റി 26, 126
കണ്ണൂർ റൂറൽ 10, 32
കാസർഗോഡ് 6, 63