കോട്ടയം:കോട്ടയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്.കുറിച്ചി ഇത്തിത്താനം കാഞ്ഞിരത്തുമൂട്ടിൽ വീട്ടിൽ ഷാബിൻ ബിജുവിനെ(23)ആണ് ചിങ്ങവനം പൊലീസ് ഇൻസ്പെക്ടർ ടി.ആർ. ജിജു അറസ്റ്റുചെയ്തത്.പീഡനത്തിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുനൽകിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

പ്രണയം നടിച്ച് വശത്താക്കിയ ശേഷം ഇയാൾ വിദ്യാർത്ഥിനിയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു.തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും പീഡനരംഗങ്ങളും ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.ഇതേ തുടർന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടിയത്.

പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്.എസ്‌ഐ. സുദീപ്, സി.പി.ഒ.മാരായ സതീഷ്, സലമോൻ, പ്രകാശ്, റെജിൻ ലാൽ, സിറാജുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.