കോഴിക്കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 96 വർഷം കഠിനതടവും പിഴയും. കൊമ്മേരി പാറപ്പുറത്ത് മീത്തൽ കെ. സന്തോഷിനെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ നാലുവർഷവും ആറുമാസവുംകൂടി തടവ് അനുഭവിക്കണം. പിഴതുകയായ 4,00,000 രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്‌ഐ കെ. മുരളീധരൻ രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടർ ബിനു തോമസാണ് അന്വേഷണം നടത്തിയത്.