കട്ടപ്പന: ഇടുക്കിയിൽ യുവതിയെ പുരയിടത്തിലെ ജലസംഭരണിയിൽ മരിച്ചനിലയിൽ കണ്ടെത്തി.കമ്പംമെട്ട് ചെന്നാക്കുളത്താണ് സംഭവം. ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമിയാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജലസംഭരണിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.