കോഴിക്കോട്: കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികിൽ ഗ്യഹനാഥനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. കരുമകൻ കാവിനു സമീപം പേരടി പറമ്പിൽ കുരിശിങ്കൽ വീട്ടിൽ റിട്ട. പൊലീസുകാരനായ ജസ്റ്റിൻ ജേക്കബ് (71 ) ആണ് മരിച്ചത്.

അസുഖ ബാധയെ തുടർന്നുള്ള വിഷമമാണ് മരണ കാരണമെന്നാണറിയുന്നത്. ഭാര്യക്കൊപ്പമാണ് താമസം. ഏക മകൾ ഓസ്ട്രേലിയായിലാണ്. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതേദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.