മലപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് വൃദ്ധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയേധികയെയാണ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വീടിന്റെ പൂമുഖത്താണ് മൃതദേഹം കണ്ടെത്തിയത്. 65 കാരയിയായ കുഞ്ഞിപ്പാത്തുമ്മയാണ് കൊല്ലപ്പെട്ടത്.

ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ അയൽവാസികൾ ആരും ആ വീട്ടിലേക്ക് പോകാറുണ്ടായിരുന്നില്ല. രാവിലെ മുതൽ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി ചെന്ന് നോക്കിയപ്പോഴാണ് വീടിന്റെ പൂമുഖത്ത് ചോരയിൽ കുളിച്ച നിലയിൽ വയോധികയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

വയോധികയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. ഇവരെ അറിയുന്ന ആരോ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്ക് ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.