ന്യൂഡൽഹി: ഒന്നിനു പിറകെ ഒന്നായി റോക്കറ്റുകൾ തൊടുക്കാവുന്ന പിനാക റോക്കറ്റ് സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിക്കുമ്പോൾ രാജ്യത്തിന്റെ പ്രതിരോധ കരുത്ത് കൂടുന്നു. ഒഡീഷ തീരത്തായിരുന്നു പരീക്ഷണം. അതിർത്തിയിലെ ചൈനീസ് വെല്ലുവിളികളെ നേരിടാൻ സേനയ്ക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ് ഈ പരീക്ഷണ വിജയം.

ത്രിശൂലത്തിന് പുറമേ പരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ടെന്നാണ് വിശ്വാസം. എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. മഹാഭാരതംത്തിൽ പിനാകത്തെക്കുറിച്ചു പറയുന്നത് ശിവന്റെ കരത്തിൽ നിന്നും വിജയം വഴുതിവീണു. നിലം തൊട്ടപ്പോൾ അതു വില്ലുപോലെ വളഞ്ഞു. ശിവൻ നാഗരാജാവായ വാസുകിയെ അതിന്റെ ഞാണാക്കി ബന്ധിച്ചു. അതാണു പിനാകം എന്ന ലോകത്തിലെ പ്രഥമ ധനുസ്സ്. പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൾ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവൻ തന്റെ ശിഷ്യൻ ഭാർഗ്ഗവരാമനു നൽകി. പ്രശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം ശിഷ്യൻ കർണ്ണനും സമ്മാനിച്ചുവെന്നും പുരാണത്തിൽ പറയുന്നു.

അങ്ങനെ ശിവന്റെ വില്ലിന്റെ പേരിട്ട് ഡി.ആർ.ഡി.ഒ വികസിപ്പിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് സൈന്യത്തിനും കരുത്ത് കൂട്ടും. ലോഞ്ചറിൽ നിന്ന് 44 സെക്കൻഡിൽ 12 റോക്കറ്റുകൾ ഒരേസമയം വിക്ഷേപിക്കാം. 44 സെക്കൻഡിൽ 12 റോക്കറ്റുകൾ പിനാകയിൽ നിന്നു തൊടുക്കാനാവും. 75 കിലോമീറ്ററാണു റോക്കറ്റുകളുടെ ദൂരപരിധി. നിലവിൽ, കരസേന ഉപയോഗിക്കുന്ന പിനാകയുടെ ആദ്യ പതിപ്പിന്റെ ദൂരപരിധി 40 കിലോമീറ്ററാണ്.

ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണിത്. റോക്കറ്റ്, മൾട്ടി ട്യൂബ് ലോഞ്ചർ വാഹനം, ലോഡർ വാഹനം, കമാൻഡ് പോസ്റ്റ് വാഹനം എന്നിവ ഉൾപ്പെടുന്നതാണ് പിനാക എംബിആർഎസ് (മൾട്ടി ബാരലൽ റോക്കറ്റ് സിസ്റ്റം). 60 കിലോമീറ്ററാണ് പിനാക എം.കെ 2 മിസൈിലിന്റെ ദൂരപരിധി. നേരത്തെയുള്ള പിനാക റോക്കറ്റിനെക്കാൾ നീളം കുറച്ച്, കൂടുതൽ ദൂരപരിധി കൈവരിക്കാൻ സാധിക്കുന്ന റോക്കറ്റ് യാഥാർഥ്യമാക്കാനാണ് പിനാകയുടെ നൂതന പതിപ്പ് വികസിപ്പിച്ചത്. പുണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിആർഡിഒയുടെ ലബോറട്ടറിയായ എ.ആർ.ഡി.ഇ, എച്ച്.ഇ.എം.ആർ.എൽ എന്നിവയാണ് റോക്കറ്റിന്റെ രൂപകൽപനയും നിർമ്മാണവും പൂർത്തീകരിച്ചത്.

അടുത്തുള്ള ലക്ഷ്യങ്ങളെ പ്രഹരിക്കാൻ ഉപയോഗിക്കുന്ന പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പ് സൈന്യത്തിന്റെ ആത്മവിശ്വാസം കൂട്ടും. 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും കൃത്യയോടെ തകർക്കാൻ ശേഷിയുള്ള റോക്കറ്റുകളാണിവ. നിലവിൽ വിന്ന്യസിച്ചിട്ടുള്ള പിനാകാ 1 റോക്കറ്റിന്റെ പ്രഹര പരിധി 40കിലോമീറ്ററാണ്.കാർഗിൽ യുദ്ധ വേളയിൽ പ്രഹരശേഷി തെളിയിച്ച പിനാക റോക്കറ്റുകൾ ചൈനീസ്-പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.

പരിഷ്‌കരിച്ച പതിപ്പ് കൂടുതൽ ദൂരം സഞ്ചരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഏതു കാലാവസ്ഥയെയും അതിജീവിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.