ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപിക്ക് അധികാര തുടർച്ചയുണ്ടാവുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. എക്‌സിറ്റ് പോളുകൾ ഒഴിവാക്കേണ്ട സമയമായെന്ന് ജയറാം രമേശ് വ്യക്തമാക്കി. 'എക്‌സിറ്റ് പോൾ ഫലങ്ങളെ 'എക്‌സിറ്റ്' ചെയ്യാൻ സമയമായി. എക്‌സിറ്റ് പോൾ ഫലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ അന്യായമാണ്. ആരാണ് ഈ എക്‌സിറ്റ് പോളുകൾ നടത്തുന്നത്, ആരുടെ സ്വാധീനത്തിലാണ് നടത്തുന്നത്, എന്തിനാണ് നടത്തുന്നതെന്നും നമുക്കറിയാം' - ജയ്‌റാം രമേശ് പറഞ്ഞു. രാജസ്ഥാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആകെ 182 സീറ്റുകളിൽ 117മുതൽ 151വരെ സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നു. കോൺഗ്രസ് രണ്ടാമതെത്തുമെന്നും എ.എ.പി രണ്ടു മുതൽ പത്ത് വരെ സീറ്റുകൾ നേടുമെന്നുമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. വ്യാഴാഴ്ചയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.

അതേസമയം ഹിമാചലിൽ സ്ഥിതി ടൈറ്റാണെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. വാശിയേറിയ മത്സരത്തിനാണ് ഹിമാചൽ സാക്ഷ്യം വഹിക്കുന്നതെന്നാണ് എക്സിറ്റ്പോൾ നൽകുന്ന സൂചന. കോൺഗ്രസ്സിന് രണ്ടാംസ്ഥാനം പ്രവചിക്കുമ്പോൾ ആപ്പ് കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നുമാണ് പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

റിപ്പബ്ലിക് ടിവി പിഎംഎആർക്യു: ബിജെപി (3439), കോൺഗ്രസ് (2833), ആംആദ്മി (01)

ടൈംസ് നൗഇടിജി: ബിജെപി (3442), കോൺഗ്രസ് (2432) ആംആദ്മി (0)

ന്യൂസ് എക്സ്ജൻ കി ബാത്: ബിജെപി (3240), കോൺഗ്രസ് (2734), ആംആദ്മി (0)

സീ ന്യൂസ്ബാർക്: ബിജെപി (3540), കോൺഗ്രസ് (2025), ആംആദ്മി (03)

അതേസമയം ആക്സസ് മൈ ഇന്ത്യയുടെ പ്രവചനത്തിൽ ഹിമാചൽ കോൺഗ്രസ്സ് നേടുമെന്നാണ് പറയുന്നത്. 30 മുതൽ 40 വരെ സീറ്റോടെയാണ് കോൺഗ്രസ്സിന്റെ ഒന്നാംസ്ഥാനം പ്രവചിക്കുന്നത്. ബിജെപിക്ക് 24 മുതൽ 34 വരെ സീറ്റുകളും മറ്റുള്ളവർക്ക് 4 മുതൽ 8 സീറ്റുകൾ വരെയും പ്രവചിക്കുന്നു.എന്നാൽ ആപ്പ് അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചനം.

68 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 66.58% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചത്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

അതേസമയം ഗുജറാത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ഗുജറാത്തിൽ ബിജെപി 125 മുതൽ 140 സീറ്റുകൾ വരെ നേടുമെന്നാണ് ഒട്ടുമിക്ക സർവേകളും പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് സജീവമായിരുന്ന എഎപി കാര്യമായ മുന്നേറ്റമുണ്ടാക്കില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

എക്സിറ്റ്പോൾ പ്രവചനം അനുസരിച്ച് ഗുജറാത്തിൽ 125-140 ബിജെപി സീറ്റും കോൺഗ്രസ് 30-40 സീറ്റും നേടും. ജൻകീ ബാത്ത് ബിജെപിക്ക് 117 മുതൽ 140 സീറ്റുകൾ വരെയും, കോൺഗ്രസിന് 34 മുതൽ 51 സീറ്റുകൾ വരെയുമാണ് പ്രവചിക്കുന്നത്. പി മാർക്യൂ ബിജെപിക്ക് 128 മുതൽ 148 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് പരമാവധി 30-42 സീറ്റിൽ ഒതുങ്ങുമെന്നും പി മാർക്യൂ പ്രവചിക്കുന്നു. 182 സീറ്റുകളിലേക്കാണ് ഗുജറാത്ത് നിയമസഭയിൽ തെരഞ്ഞെടുപ്പ് നടന്നത്.