കണ്ണൂർ: കെ പി സി സി പ്രസിഡന്റ് കെ.സുധാകരനെതിരെയുള്ള പ്രസ്തവനയിൽ ഗോവിന്ദൻ മറുപടി പറയണമെന്ന് എ.ഐ.സി.സി സംഘടനാ കാര്യ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോക്‌സോ കേസ് ആരോപണം കെ.സുധാകരനെതിരെ ഉന്നയിച്ചതിന്റെ ഉറവിടം എം.വി ഗോവിന്ദൻ വ്യക്തമാക്കണം ദേശീയ തലത്തിൽ എതിർശബ്ദങ്ങളെ വായി മൂടി കെട്ടാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാരിനേക്കാൾ ഒരുപടി മുന്നിൽ പിണറായി വിജയൻ സർക്കാർ നിൽക്കുകയാണ്.

മാധ്യമങ്ങളെ വായ മൂടി കെട്ടി തങ്ങളെ എല്ലാ കൊള്ളരുതായ്മ മറച്ചുവെക്കാൻ ശ്രമിച്ചാൽ ജനാധിപത്യം തകരുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ സി പി എം രാഷ്ട്രിയ അധ:പതനത്തിന്റെ പരമ കോടിയിൽ നിൽക്കുന്ന അവസ്ഥയാണിന്ന് സി പി എമ്മിൽ അടിമുടി വ്യാജന്മാർ നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണുള്ളത്. എം.വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പരാമർശം ആരിലും ഞെട്ടൽ ഉളവാക്കുന്നതാണ്. സിപിഎംസംസ്ഥാന സെക്രട്ടറിയുടെ ഭാഷ നികൃഷ്ടവും നിന്ദ്യവുമായ പരാമർശമാണ്. രാഷ്ട്രീയ രംഗത്തെ എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ മാസ്റ്റർക്ക് എന്ത് പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത് വിമർശനത്തിന്റെ എല്ലാ സീമകളെയും ലംഘിച്ച് കൊണ്ട് പാർട്ടിപെട്ടിരിക്കുന്ന ഏറ്റവും മോശം സാഹചര്യത്തിൽ നിന്നാണ് ഇത്തരം പ്രസ്താവന വരുന്നത്. ഗോവിന്ദൻ മാഷ് ആഗ്രഹിച്ചതായിരിക്കാം കെ.സുധാകരനെ കേസിൽ പെടുത്താൻ. കെ സുധാകരന് എതിരെ എടുത്തിരിക്കുന്ന കേസ് രാഷ്ട്രിയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണെന്ന് ജനങ്ങൾക്ക് മനസ്സിലായി. ദേശാഭിമാനിയിൽ വന്ന വാർത്തയുടെ പേരിൽ ഗോവിന്ദൻ മാഷ് നടത്തിയ പ്രസ്താവന നിയമത്തിന്റെ മുന്നിൽ ഏത് രീതിയിൽ വരുമെന്ന് പരിശോധിച്ച് നടപടി എടുക്കേണ്ട കാര്യം കേരള പൊലീസിനുണ്ട്.

കെ പി സി സി പ്രസിഡന്റിന് എതിരെയുള്ള പ്രസ്തവനയിൽ ഗോവിന്ദൻ മറുപടി പറയണം. അതിന്റെ ഉറവിടം ഗോവിന്ദൻ വ്യക്തമാക്കണം. കേരളം വന്ന് പെട്ടിരിക്കുന്ന ഇപ്പോഴത്തെ ഗതികേടിൽ എല്ലാവരും പ്രതികരിക്കണം, സാംസ്‌കാരിക നായകരും, പൊതുപ്രവർത്തകരും പ്രതികരിക്കണം. മാധ്യമങ്ങളെ വായ മൂടി കെട്ടി തങ്ങളെ എല്ലാ കൊള്ളരുതായ്മ മറച്ചുവെക്കാൻ ശ്രമിച്ചാൽ ജനാധിപത്യം തകരും.

ഇത് എല്ലാ കാലത്തും നടക്കുമെന്ന് സി പി എം ധരിക്കേണ്ട. കെ.സുധാകരന് എതിരായി ഗോവിന്ദൻ മാഷ് നടത്തിയ പ്രസ്താവനയുടെ ഉറവിടം ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കണം. ക്രൈംബ്രാഞ്ച് തന്നെ പറയുന്നു ഇങ്ങനെ ഒരു മൊഴിയില്ലെന്ന് പിന്നെ യെവിടെ നിന്നാണ് എം.വി ഗോവിന്ദന് ഈ വിവരം ലഭിച്ചതെന്ന് പറയണം.
ഒരു രാഷ്ട്രീയ പാർട്ടിയും, നേതാക്കളും കാണിക്കാത്ത നീചമായ പ്രവർത്തിയാണ് കേരളത്തിൽ സി പി എം കോൺഗ്രസ് നേതാക്കളോടും, പ്രവർത്തകരോടും കാണിക്കുന്നത്. കേരളത്തിലെ സി പി എമ്മിന് കോൺഗ്രസ് നേതാക്കളാണ് മുഖ്യ ശത്രു.

എങ്ങനെ എങ്കിലും കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമം മാധ്യമ പ്രവർത്തകരോട് എവിടെ നിന്ന് വാർത്ത കിട്ടി എന്നാണ് സർക്കാർ ചോദിക്കുന്നത്. വാർത്തയുടെ ഉറവിടം ചോദിക്കുകയാണ്. കേരളത്തിൽവ്യാജ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി നേടിയവരെ ഇതുവരെ പിടിച്ചിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.