ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയിൽ. നെഞ്ചിലെ അസ്വസ്ഥതകളെ തുടർന്നാണ് രാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡൽഹി ആർമി ആശുപത്രിയിൽ ഇന്നു രാവിലെയാണ് രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.