മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 16 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മണിമുതൽ ഏപ്രിൽ 30 വരെയാണ് നിരോധനാജ്ഞ.

നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല, ഒതുക്കങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 2,776 പേർക്ക് രോഗബാധ. 378 പേർക്ക് രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ 2,675 പേർക്കും ഉറവിടമറിയാത്ത 60 പേർക്കുമാണ് രോഗബാധ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 15,221 ആണ്. നിരീക്ഷണത്തിലുള്ളത് 30,484 പേരാണ്.