കൂത്തുപറമ്പ്: ദത്തെടുത്ത് വളർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഭർത്താവിന് പിന്നാ ലെ ഭാര്യയും അറസ്റ്റിൽ.കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സി.ജി.ശശികുമാറിന്റെ ഭാര്യ രത്‌നകുമാ രിയാണ് അറസ്റ്റിലായത്. ഭർത്താവ് കുട്ടിയെ പീഡിപ്പിച്ചത് മറച്ചുവെച്ചതിനും കൂട്ടുനിന്നതിനുമാണ് രത്‌നകുമാരിയെ അറസ്റ്റുചെയ്തത്.

2017-ലാണ് സംഭവം.അനാഥാലയത്തിൽനിന്ന് താത്കാലികമായി ദത്തെടുത്ത് വളർത്തുകയാ യിരുന്ന കുട്ടിയെയാണ് വീട്ടിൽ കഴിയുന്നതിനിടെ ശശികുമാർ പലപ്രാവശ്യം ലൈംഗികമായി ഉപദ്രവിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ ശശികുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.15 വയസ്സുള്ള കുട്ടിയെയാണ് പീഡിപ്പിച്ചത്.