തിരുവനന്തപുരം: അമ്മയെ മകൻ അടിക്കുന്ന ക്രൂര ദൃശ്യങ്ങളിലെ പ്രതിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ഇടവ പാറപ്പുറം സ്വദേശി റസാഖാണ് പിടിയിലായത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. വയോജന നിയമം ഉള്ള നാട്ടിലാണ് ഈ സംഭവം ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

വർക്കല അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്പെടുന്ന സ്ഥലം ആണ് ഇടവ പാറപ്പുറം. വീഡിയോ പ്രചരിച്ചതോടെ അന്വേഷിച്ച് പൊലീസ് എത്തി. എന്നാൽ മകനോട് പരാതിയില്ലെന്നാണ് അമ്മ പറയുന്നത്. സഹോദരിയും പരാതി കൊടുക്കുന്നില്ല. ഇതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷനും അന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയത്. വീട്ടു വളപ്പിൽ നിന്നും തന്നെ കണ്ടെത്തുകയും ചെയ്തു.

എന്നെ ഇനി നോക്കരുതെന്ന് പറഞ്ഞാണ് അമ്മയെ തല്ലുന്നത്. ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. അതി ക്രൂരമാണ് മർദ്ദനം. എന്നെ കൊല്ലരുതെടാ എന്ന് പറഞ്ഞ് അമ്മ കരയുന്നു... എന്റെ പൊന്നോ... എന്നും വിളിക്കുന്നു... കവിളിലും തല്ലുന്നു. ഇത്ര ക്രൂരത കാട്ടിയിട്ടും വീഡിയോ എടുക്കുന്നവർ ഒന്നും ചെയ്യുന്നില്ല. നീ അവന്റെ കൈക്കൊണ്ട് തന്നെ ചാവൂ എന്ന് പറയുന്ന മകളുടെ ശബ്ദവും കേൾക്കാം. എനിക്കൊന്നും ചെയ്യാനാകില്ലെന്ന് അവർ പറയുന്നുണ്ട്.

ഈ വിഡിയോ അതിവേഗം പ്രചരിച്ചു. ഇതോടെയാണ് വീഡിയോയിലെ വില്ലനെ കണ്ടെത്താൻ സോഷ്യൽ മീഡിയ അന്വേഷണം തുടങ്ങിയത്. എന്റെ കൈയിൽ പണമില്ല... പണമുള്ളവരുടെ കൂടെ പോകൂ. എന്നെല്ലാം പറഞ്ഞ് ആക്രോശിക്കുന്നുണ്ട്. എന്നെ നോക്കുകയും വേണ്ട. നീ നിന്റെ കാര്യം നോക്കിയാൽ മതിയെന്ന് സഹോദരിയോടും പറയുന്നു. നടു വിരൽ ഉയർത്തിക്കാട്ടുന്ന ഒരാളേയും ഇതിൽ കാണാം. അങ്ങനെ എല്ലാ അർത്ഥത്തിലും അമ്മയെ തല്ലുന്ന സഹോദരനെ തടയാതെ സഹോദരിയും വിവാദത്തിലാകുന്നു.

സ്വന്തം മാതാവിനെ അതിക്രൂരമായി മർദിക്കുന്ന മകൻ റസാഖ് ഇടവ പാറപ്പുറം സ്വദേശിയാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു ഇയാൾ വിജയൻ ബസിലും തമ്പുരാട്ടി ബസിലും ജോലിനോക്കുന്ന ഒരു ക്രിമിനൽ ആണ് എന്ന് നാട്ടുകാർ പറയുന്നു. കള്ളിനും കഞ്ചാവിനും അടിമയായ ഇവൻ നിയമത്തെയും നിയമപാലകരെയും വെല്ലുവിളിക്കുന്ന വ്യക്തിയാണെന്നും സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്. അഞ്ചലിൽ ഒരു സ്ത്രീയോടൊപ്പം ആണ് താമസം എന്നാണ് അറിയാൻ കഴിയുന്നതെന്നും സോഷ്യൽ മീഡിയാ പ്രതികരണങ്ങളിൽ പറയുന്നു.

നിലത്തിരിക്കുന്ന അമ്മയെ മകൻ ചവിട്ടുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മകൻ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അന്വേഷണം തുടർന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്.