തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകം സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി എന്ന പഴി കേൾക്കുന്ന തിരുവനന്തപുരം റൂറൽ എസ്‌പി ബി.അശോകൻ സർവീസിൽ തുടരാൻ യോഗ്യനല്ലെന്നു ആഭ്യന്തരവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥൻ. സിപിഎമ്മിന്റെ ഹിതാനുവർത്തിയായതുകൊണ്ട് മാത്രം സർവീസിൽ തുടരാൻ കഴിയുന്ന ഉദ്യോഗസ്ഥൻ എന്ന വിശേഷമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇയാൾക്ക് ചാർത്തിക്കൊടുക്കുന്നത്. ഇത് തെളിയിക്കുന്ന രേഖകൾ മറുനാടന് കിട്ടി.

സർവീസിൽ നിന്നും പിരിച്ചുവിടാൻ ആഭ്യന്തരവകുപ്പും പിഎസ് സിയുമെല്ലാം ശുപാർശ നടത്തിയിട്ടും അതെല്ലാം തരണം ചെയ്തു ഐപിഎസ് നേടാൻ ഇയാളെ സഹായിച്ചതും ഈ സിപിഎം കൂറ് തന്നെയാണ്. സിപിഎം പാർട്ടിക്കൂറാണ് കുപ്രസിദ്ധിയാർജ്ജിട്ടും പൊലീസിൽ തുടരാനും ഐപിഎസ് ലഭിക്കാനും അശോകന് സഹായകരമായത്. സ്ത്രീ പീഡനക്കേസുകളിൽ പെട്ടതിനാൽ പിരിച്ചുവിടണമെന്ന് ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്ത അശോകന് 2017ലാണ് ഐപിഎസ് ലഭിക്കുന്നത്.

ഇയാൾക്കുള്ള ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ 2016ലെ ഐപിഎസ് ലിസ്റ്റ് തന്നെ പിണറായി സർക്കാർ വൈകിച്ചു. ഒട്ടനവധി വാർത്തകൾ ഐപിഎസ് ലിസ്റ്റ് വൈകുന്നതിനെ ചൊല്ലി അന്ന് വന്നിരുന്നു. ഇയാൾക്കെതിരെയുള്ള അച്ചടക്ക നടപടികളും വകുപ്പുതല നടപടികളും പൂർണമായി ഇല്ലാതാക്കി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാനാണ് ഐപിഎസ് ലിസ്റ്റ് പിണറായി സർക്കാർ വൈകിച്ചത്. തുടർന്ന് ഇയാൾക്ക് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ഐപിഎസ് 2016-ലെ പട്ടിക സർക്കാർ പുറത്ത് വിട്ടത്.

ഈ പട്ടികയിൽ കടന്നു കൂടിയാണ് 2017-ൽ ബി.അശോകൻ ഐപിഎസ് നേടിയത്. സർവീസിലെ കുപ്രസിദ്ധി കാരണം ലോ ആൻഡ് ഓർഡറിൽ ഇരുത്തുന്നതിന് വിലക്കുള്ള അശോകന് വിജിലൻസ് എസ്‌പി, പത്തനംതിട്ട എസ്‌പി, കൊല്ലം റൂറൽ എസ്‌പി പദവികളാണ് സർക്കാർ നൽകിയത്. തിരുവനന്തപുരം റൂറൽ എസ് പിയായിരിക്കുമ്പോൾ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസിന്റെ പേരിൽ ചാർത്തി വീണ്ടും വിവാദത്തിൽ അശോകൻ ഇടം പിടിക്കുകയും ചെയ്തു.

ബി. അശോകനെതിരെ നിരവധി സ്ത്രീ പീഡന പരാതികളും അനധികൃത സ്വത്ത് സമ്പാദനക്കേസുകളും വന്നതിനാൽ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാണ് പല തവണ ആഭ്യന്തരവകുപ്പ് തന്നെ ശുപാർശ ചെയ്തത്. ഡിവൈഎസ്‌പിയായി കാസർകോട് തുടരവേ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് തെളിഞ്ഞതിനെ തുടർന്ന് ഇയാളെ സിഐയായി തരംതാഴ്‌ത്തിയിരുന്നു.

പാലക്കാട് ഒരാളുടെ ഭാര്യയെ തട്ടിയെടുത്തുകൊണ്ടുവന്നു സ്വന്തം ഭാര്യയായി താമസിക്കുകയും ഇവരുടെ സ്വത്ത് തട്ടിയെടുത്ത് തെരുവിൽ വലിച്ചെറിഞ്ഞതിന്റെ പേരിലും കേസുകൾ നേരിട്ട ഉദ്യോഗസ്ഥനാണ് ബി. അശോകൻ. ഈ രണ്ടു പ്രശനങ്ങളും മുൻ നിർത്തി ഇയാളെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാണ് വകുപ്പ് തല അന്വേഷണം വന്നപ്പോൾ ആഭ്യന്തരവകുപ്പ് ശുപാർശ ചെയ്തത്. ഇയാൾ സർവീസിലിരിക്കാൻ യോഗ്യനല്ലെന്നും ഇയാളെ പിരിച്ചു വിടണമേന്നുമാണ് പിഎസ് സിയും സർക്കാരിനു ശുപാർശ നൽകിയത്.

എന്നാൽ പലപ്പോഴും വ്യക്തിപരമായ പരിഗണനവച്ചാണ് ഇയാൾ സർവീസിൽ തുടർന്നത്. ഇതിനെല്ലാം പിന്നിൽ ശക്തിസ്രോതസായി നിന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെപോലുള്ള നേതാക്കളും സിപിഎമ്മിന്റെ മറ്റു ഉന്നത നേതാക്കളുമായിരുന്നു. ഇപ്പോൾ വെഞ്ഞാറമൂട് ഗുണ്ടാ ആക്രമണം സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകമാക്കിയതും ഇതേ പാർട്ടിക്കൂറിന്റെ പേരിലാണ്.

ഡിവൈഎസ്‌പിയായിരിക്കെ കാസർകോട് ഒരു സ്ത്രീയെ ഭീഷണി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് 2004-ൽ ഇയാൾക്ക് എതിരെ ഡിപ്പാർട്ട്‌മെന്റൽ അന്വേഷണം വന്നിരുന്നു. സ്ത്രീയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ശിക്ഷാ നടപടി എന്ന നിലയിൽ ഇയാളെ സിഐയാക്കി മാറ്റി. അന്ന് യുഡിഎഫ് ഭരണമായതിനാൽ വലിയ രീതിയിൽ രക്ഷപ്പെട്ടു പോകാൻ ഇയാൾക്ക് കഴിഞ്ഞതുമില്ല. പക്ഷെ 2006-ൽ വി എസ് സർക്കാർ വന്നപ്പോൾ അശോകന്റെ സമയം തെളിഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രയായിരിക്കെ എല്ലാ നടപടികളും ഓവർലൂപ്പ് ചെയ്ത് കോടിയേരി ഇയാളെ എസ്‌പിയാക്കി മാറ്റി.

യുഡിഎഫ് ഭരണകാലത്ത് 2011-ലെ എസ്‌പി ലിസ്റ്റിൽ ഇയാളുടെ പേര് വരുത്താൻ കോടിയേരി തന്നെ ശ്രമിച്ചതായാണ് സൂചന. അന്ന് നിയമസഭയിൽ സിപിഎമ്മിന്റെ ഉപനേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഈ പദവിയിലിരിക്കെയാണ് കോടിയേരി അശോകനു വേണ്ടി ശ്രമിച്ചത്. പക്ഷെ യുഡിഎഫ് സർക്കാർ ഇയാളെ മാറ്റി നിർത്തുക തന്നെയാണ് ചെയ്തത്. പക്ഷെ 2016-ൽ പിണറായി സർക്കാർ വന്നപ്പോൾ അശോകനെ പാർട്ടി വീണ്ടും മുന്നോട്ട് നീക്കി നിർത്തി. ഐപിഎസ് നൽകാനുള്ള ശ്രമങ്ങളാണ് പുരോഗമിച്ചത്.

2016-ലെ ഐപിഎസ് ലിസ്റ്റ് സർക്കാർ മനഃപൂർവം വൈകിപ്പിച്ചു. അശോകന് വേണ്ടിയാണ് ലിസ്റ്റ് വൈകിപ്പിച്ചത്. ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് അശോകന് ലഭിക്കാൻ അച്ചടക്ക നടപടികൾ പൂർണമായി ഒഴിവാക്കി. വകുപ്പ് തലത്തിൽ നിലനിന്ന എല്ലാ ,ശിക്ഷണ നടപടികളും അശോകനു സർട്ടിഫിക്കറ്റ് നൽകി ഐപിഎസ് ലിസ്റ്റിൽ തിരുകിക്കയറ്റി. 2017-ൽ ഐപിഎസ് ലിസ്റ്റ് ലഭിക്കുകയും ചെയ്തു. വിവിധ സ്ത്രീ സ്ത്രീ പീഡനക്കേസിലെ പ്രതിക്ക് ഐപിഎസ ;ലഭിച്ചപ്പോൾ ഇയാളെ വിജിലൻസ് എസ്‌പിയാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.

കൊല്ലം റൂറൽ എസ്‌പിയാക്കി, പത്തനംതിട്ട എസ്‌പി പോസ്റ്റ് എല്ലാം ആശോകനു നൽകി. പിന്നീടാണ് തിരുവനന്തപുരം റൂറൽ എസ്‌പിയാക്കിയത്. നാട്ടുകാരെ കാണാനെത്തുന്ന മാധ്യമ പ്രവർത്തകരെ പോലും നിരീക്ഷിക്കാൻ പ്രത്യക പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരിൽ നിന്ന് വിവരങ്ങൾ കിട്ടുന്നത് തടയുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് റൂറൽ എസ് പിയുടെ സിപിഎം കൂറ് കോൺഗ്രസ് ചർച്ചയാക്കുന്നത്.