മുംബൈ: ബാബാ ആംതെയുടെ ചെറുമകളും സാമൂഹ്യപ്രവർത്തകയുമായ ഡോ.ശീതൾ ആംതെ കരജ്ഗിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലുള്ള വീട്ടിൽ തിങ്കളാഴ്ച മയക്കുമരുന്ന് കുത്തിവച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബാബാ ആംതേയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതൾപൊതുജനാരോഗ്യ വിദഗ്ധ, ഭിന്നശേഷി വിദഗ്ധ, സാമൂഹിക സംരഭക എന്നീ രംഗങ്ങളിൽ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് ശീതൾ. കുഷ്ഠരോഗം മൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബോർഡ് അംഗവുമാണ്.

കഴിഞ്ഞ ആഴ്ച മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളുടെ കുറിച്ച് ആരോപണമുന്നയിച്ചുകൊണ്ട് ശീതൾ ഫേസ്‌ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ രണ്ടുമണിക്കൂറുകൾക്കം അത് പിൻവലിക്കുകയും ചെയ്തു. ഈ സംഭവത്തിന് ദീവസങ്ങൾക്ക് ശേഷമാണ് ശീതളിന്റെ ആത്മഹത്യ.ഇന്ന് പുലർച്ചെ 5.45ന് 'വാർ ആൻഡ് പീസ്' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.കുറച്ചു ദിവസങ്ങളിലായി ശീതൾ ആകെ ടെൻഷനിലായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.