തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചു. ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടം. ഷാഹുൽ ഹമീദ് എന്നയാളെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. അത്ഭുത മന്ത്രിയെന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിന് കാര്യമായ തകരാർ സംഭവിച്ചിട്ടില്ല.

ഷാഹുൽ ഹമീദ് ഉൾപ്പെടെ മൂന്നുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ട് കരയിലെത്തി വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ബോട്ടിന്റെ സൈഡിൽ ഇരുന്ന ഷാഹുൽ ഹമീദ് കപ്പൽ ഇടിച്ചതിനു പിന്നാലെ കടലിൽ വീഴുകയായിരുന്നു. ഏതു കപ്പലാണ് ബോട്ടിൽ ഇടിച്ചതെന്ന് കണ്ടെത്താൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിട്ടുണ്ട്.