തിരുവനന്തരപുരം:അരുവിക്കരയിലെ വൃദ്ധമാതാവിന്റെ മരണത്തിൽ മകൻ പൊലീസ് കസ്റ്റഡി യിൽ. മദ്യപിച്ചെത്തിയ മകൻ അമ്മയുമായി വഴക്കിടുകയും തുടർന്ന് മർദ്ദിച്ച് കൊലപ്പെടുത്തു കയുമായിരുന്നു.തിരുവനന്തപുരം കാച്ചാണി സ്വദേശി നന്ദിനിയെ കൊലപ്പെടുത്തിയ കേസിലിണ് മകൻ ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് രാത്രിയാണ് സംഭവം. മദ്യപിച്ച് എത്തി യതിന് പിന്നാലെയായിരുന്നു ക്രൂരമർദ്ദനം.

ആദ്യഘട്ടത്തിൽ സ്വാഭാവികമരണമെന്നാണ് പൊലീസ് കരുതിയത്.അത്തരത്തിലായിരുന്നു മകൻ പൊലീസിൽ മൊഴി നൽകിയതും.എന്നാൽ അയൽവാസികൾ പ്രകടിപ്പിച്ച സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് പൊലീസ് വീണ്ടും ഷിബുവിനെ ചോദ്യം ചെയ്യുകായായിരുന്നു . ഇതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്ത് വരുന്നത്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

24 തിയ്യതി മദ്യപിച്ചെത്തിയതിന് പിന്നാലെ അമ്മയുമായി വഴക്കിട്ടെന്നും പിന്നീട് തല്ലിക്കൊല്ലുക യായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്ന് വൈകീട്ടോടെ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.