ഷാജഹാൻപുർ: തുറന്നുകിടന്നിരുന്ന ലെവൽ ക്രോസിങ്ങിൽ ട്രെയിൻ 4 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് 5 പേർ കൊല്ലപ്പെട്ടു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു.ലക്‌നൗ ചണ്ഡിഗഡ് സൂപ്പർഫാസ്റ്റാണ് ഇന്നലെ പുലർച്ചെ ഹുലാസ് നഗ്‌ല ക്രോസിങ്ങിൽ അപകടത്തിൽപെട്ടത്.

ക്രോസിങ്ങിൽ വാഹനങ്ങൾ കണ്ട് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടെങ്കിലും 2 ട്രക്ക്, ഒരു കാർ, ഒരു മോട്ടർ സൈക്കിൾ എന്നിവയെ ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ പാളംതെറ്റി. ഗതാഗതം 6 മണിക്കൂർ സ്തംഭിച്ചു.