പത്തനംതിട്ട: തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിൽ മുസ്ലിം പള്ളിയിലെ ഉസ്താദ് മരിച്ച നിലയിൽ. ആങ്ങമൂഴി മൂഴിയാർ കൊച്ചാണ്ടി പള്ളിയിലെ ഉസ്താദ് പത്തനാപുരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ഉസ്താദ് കുഴഞ്ഞു വീണതിനെ തുടർന്ന് യുവതി അടുത്തുള്ള ഒരു ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തി.

ഓട്ടോഡ്രൈവർ വന്ന് നോക്കിയപ്പോൾ മരിച്ചുവെന്ന് തോന്നിയതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉസ്താദ് മന്ത്രവാദം നടത്തുന്നതിന് വേണ്ടി തന്റെ വീട്ടിൽ എത്തിയെന്നാണ് യുവതി പറയുന്നത്. മൂഴിയാർ പൊലീസ് അന്വേഷണം തുടങ്ങി.