ഷാർജ: ഷാർജയിൽ വാഹനമിടിച്ച് യുവതി മരിച്ചു. ഷാർജയിലെ അൽ താവുനിൽ വെള്ളിയാഴ്‍ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നയാളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗതയിലെത്തിയ വാഹനം യുവതിയെ ഇടിച്ചിുകയായിരുന്നു.

വെള്ളിയാഴ്‍ച വൈകുന്നേരം 3.50നായിരുന്നു പൊലീസ് ഓപ്പറേഷൻസ് റൂമിൽ സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്. പൊലീസ് പട്രോൾ, പാരാമെഡിക്കൽ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു. 4.30ഓടെ മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഫോറൻസിക് ലബോറട്ടറിക്ക് പിന്നീട് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.