പാലക്കാട്: പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു. മുതലമട കുറ്റിപ്പാടം കൃഷ്ണന്റെ മകൾ സുമ(26) ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം. വീടിന് തീപിടിച്ചത് അറിഞ്ഞ് അഗ്‌നിശമന സേന ഉടൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ തീയണയ്ക്കും മുൻപ് തന്നെ വീട് പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.