തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവായ അടൂർ പ്രകാശിന് പങ്കെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മൂന്നു മാസം മുമ്പ് സിപിഎം പ്രവർത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂർ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ കൊലപാതകങ്ങൾ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയിൽ അടൂർ പ്രകാശനും പങ്കുണ്ടെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.

അതേസമയം, സംഭവത്തിൽ കോൺഗ്രസിനോ അതിന്റെ പ്രവർത്തകർക്കോ യാതൊരു ബന്ധവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണപരാജയം മറച്ചുവെക്കാൻ വേണ്ടി കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 'കോൺഗ്രസ് പാർട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നിൽക്കാറില്ല. ഭരണം തകർന്നു, ഭരണത്തിന്റെ മുഖം നഷ്ടപ്പെട്ടു, അത് മറച്ചുവെക്കാനാണ് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുന്നത്. ഇതൊന്നും വിജയിക്കില്ല. ജനങ്ങൾ വസ്തുത തിരിച്ചറിയും' ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ല പിടിയിലായിട്ടുള്ളത്. എസ്ഡിപിഐയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് പറയുന്നത്. കോൺഗ്രസുമായി ഒരു ബന്ധമുള്ളവർ പിടിയിലായിട്ടില്ലെന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായിട്ടുള്ളത്. അവിടെ ഒരു രാഷ്ട്രീയ സംഘർഷവും നിലനിന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

കൊലപ്പെടുത്തിയവർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും പറഞ്ഞു. കൊല്ലപ്പെട്ട മിഥിലാജും ഹഖും നിരവധി കേസുകളിൽ പ്രതികളാണ്. കഴിഞ്ഞ ഓണത്തിന്റെ തലേ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകനെ മർദിച്ച കേസിലെ പ്രതിയാണ് മിഥിലാജ്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് തങ്ങൾക്ക് ലഭിക്കുന്ന വിവരമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവർത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു.

ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്‌ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡന്റും പാർട്ടി അംഗവുമാണ്. പ്രതികൾ കോൺഗ്രസ് പ്രവർത്തകർ തന്നെയെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ആക്രമി സംഘം ലക്ഷ്യമിട്ടതുകൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24)നെയാണെന്നും ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന എസ്എഫ്‌ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിൻ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ മൂന്ന് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് ഉടമ നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘം ലക്ഷ്യമിട്ടിരുന്നതെന്നും അക്രമി സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി പൊലീസിന് മൊഴി നൽകി. തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32) സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഹഖ് മുഹമ്മദ് സ്വകാര്യ മെഡിക്കൽ കോളജിലാണ് മരിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്ന് സാക്ഷി ആവർത്തിക്കുന്നത്.രാത്രി 11.30 ന് ഹഖ് മുഹമ്മദിനെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം ആരോപിച്ചു. ആറു പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സജീവ് എന്ന കോൺഗ്രസുകാരന്റെ നേത്യത്വത്തിലാണ് കൊല നടത്തിയതെന്നും റഹീം ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകൻ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നുവെന്ന് മുഖ്യ സാക്ഷി ഷെഹിൻ പ്രതികരിക്കുന്നത്. ആറ് പേരായിരുന്നു ആക്രമി സംഘത്തിലുണ്ടായിരുന്നതെന്നും കൊലപാതകത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടുവെന്നും ഷെഹിൻ പറയുന്നു. ആക്രമണം നടത്തിയതിന് സമീപമുള്ള സിസിടിവിയും ആക്രമികൾ തിരിച്ചു വച്ചു.

കൊല്ലപ്പെട്ട ഹക്കും മിഥിരാജും തന്റെ വാഹനത്തിന് പിന്നിലായിരുന്നുവെന്നും. ക്രൂരമായിട്ടായിരുന്നു ആക്രമണമെന്നും ഷെഹിൻ പറയുന്നു.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബൈക്ക് ഉടമയടക്കം മൂന്ന് പേർ പൊലീസിന്റെ കസ്റ്റഡിയിലാണ്. രാഷ്ട്രീയകാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ് പി വ്യക്തമാക്കിയിട്ടുണ്ട്.

ബൈക്കിലെത്തി കൊല നടത്തിയ സംഘം കൃത്യത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. അക്രമം നടത്തിയതിന് സമീപമുള്ള സിസിടിവി ക്യാമറയും അക്രമികൾ തിരിച്ചു വെച്ചെന്ന വിവരത്തിന് സ്ഥിരീകരണമായിട്ടില്ല. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങിൽ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോൺഗ്രസ് സിപിഎം സംഘർഷം നിലനിന്നിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സിപിഎം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തവരിൽ രണ്ട് പേർ മെയ്‌ മാസത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുൻപാണ് ഇവർ ജയിലിൽനിന്ന് ഇറങ്ങിയത്.