കൊച്ചി: ഇടയ്ക്ക് വീട്ടിൽ നിന്നും നിന്ന നിൽപ്പിൽ അപ്രത്യക്ഷയാവും. പിന്നെ പൊങ്ങുന്നത് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ്. കൂട്ടുകാരിലേറെയും ലഹരിക്കടിമകൾ. ഇവരിൽച്ചിലരുമായി ഊരുചുറ്റലും പതിവ്. പിടിയിലാവുമ്പോൾ കഴിഞ്ഞിരുന്ന് കൂട്ടുപ്രതി അജ്മൽ റസാഖിനൊപ്പം. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നതുമില്ല. കഴിഞ്ഞ ദിവസം കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായ മൂന്നംഗ സംഘത്തിലെ 23 കാരി ആര്യ ചേലാട്ടിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇതൊക്കെയാണ്. വൈപ്പിൻ ഞാറയ്ക്കൽ സ്വദേശിനിയാണ് ആര്യ.

സംഭവത്തിൽ യുവതിയുടെ ഇടപെടലുകളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും വിവരശേഖരണവും നടത്തിയാൽ മാത്രമെ സംഭവത്തിന്റെ യഥാർത്ഥചിത്രം ലഭ്യമാവു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.  യുവതിയുടെ മാതാവ് ഒരു ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയിരുന്നു. മാതാവിനൊപ്പം ഈ സ്ഥാപനത്തിൽ എത്തിയിരുന്ന അവസരത്തിലായിരിക്കാം ലഹരിമരുന്ന് കടത്തുസംഘം പെൺകുട്ടിയെ വലയിലാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ലഹരിമരുന്നുകൾക്ക് അടിമകളായ ചെറുപ്പക്കാർ വഴി മയക്കു മരുന്നു കടത്തു സംഘം ആര്യയെ തന്ത്രപൂർവ്വം തങ്ങളുടെ കൂട്ടത്തിൽപ്പെടുത്തിയിരിക്കാമെന്നും പിന്നീട് മയക്കുമരുന്ന് കടത്തിന് വിനയോഗിച്ചിരിക്കാമെന്നുമാണ് പൊലീസ് അനുമാനം. അടുപ്പക്കാരിൽ ചിലരുമായി ചുറ്റിക്കറങ്ങലും മറ്റും തുടങ്ങിയതോടെ മാതാവ് മകളുമായി ഇടഞ്ഞു. പലതവണ വിലക്കേർപ്പെടുത്തിയിട്ടും ആര്യ വീട്ടിൽ നിന്നും പുറത്തു ചാടിയതോടെ മാതാവ് ആര്യയുമായി മാനസീകമായി അകലുകയും ചെയ്തു. അടുത്തകാലത്ത് കാര്യമായ അടുപ്പം മകളുമായി അമ്മയ്ക്കുണ്ടായിരുന്നില്ല.

കൊച്ചിയിലെ പി ആർ റസിഡൻസിയിൽ നിന്നാണ് മൂവരെയും പൊലീസ് സംഘം പിടികൂടുന്നത്. അജ്മൽ റസാഖും ആര്യയും ഒരുമുറിയിലും മറ്റൊരു പ്രതിയായ ഷെമീർ അടുത്ത മുറിയിലുമായിട്ടാണ് താമിസിച്ചുവന്നിരുന്നത്. ഷെമീർ 5 മസത്തോളമായി ഇവിടെ താസിച്ചു വരികയായിരുന്നെന്നും അജ്മലും ആര്യയും ഇവിടെ മുറിയെടുത്തിട്ട് അധികം ദിവങ്ങളായില്ലെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

ചോദ്യം ചെയ്യലുമായി ആര്യ വേണ്ടവണ്ണം സഹകരിച്ചില്ലന്നും അതിനാൽത്തന്നെ ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ലന്നുമാണ് സൂചന. ആര്യ ഡിവൈഎഫ്ഐ പ്രവർത്തകയാണെന്ന് ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നുവെന്ന് സംശയമുണ്ട്. ഇക്കാര്യവും പരിശോധിക്കും.

യോദ്ധാവ് എന്നപേരിൽ ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാനായി കൊച്ചി പൊലീസ് രൂപീകരിച്ച രഹസ്യവാട്സപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇവർക്കൊപ്പം വലിയൊരു സംഘം തന്നെ കൊച്ചി നഗരത്തിൽ ലഹരിമരുന്നു വിൽപന നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലഹരിസംഘങ്ങളെ കുടുക്കാനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് യോദ്ധാവെന്ന വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പ് അഡ്‌മിനായി പ്രവർത്തിച്ച പൊലീസുകാർ ലഹരിമരുന്ന് സംഘങ്ങളുടെ വിവരങ്ങൾ ചോർത്തിയെടുത്താണ് പ്രതികളെ പിടികൂടി.

പ്രതികളിൽ നിന്ന് എം.ഡി.എംഎയും, ഹാഷിഷ് ഓയിലും, കഞ്ചാവും പിടിച്ചെടുത്തു. ഗ്രൂപ്പ് വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസഫും, സെന്റ്രൽ പൊലീസും, ചേർന്ന നടത്തിയ ഓപ്പറേഷനിലാണ് മൂവരും പിടിയിലായത്. പ്രതികളിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന 46 ഗ്രാം എം.ഡി.എം.എ, 1.2 കിലോഗ്രാം ഹാഷിഷ് ഓയിൽ, 340 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. വർഷങ്ങളോളം മലേഷ്യയിൽ ജോലി ചെയ്തിരുന്ന സമീർ നാട്ടിൽ തിരിച്ചെത്തി ഹോട്ടൽ, സ്റ്റേഷനറി കടകൾ തുടങ്ങി.

ഇതിന്റെ മറവിൽ ബെഗളൂരുവിൽ നിന്ന് ലഹരിമരുന്നുകളെത്തിച്ച് വിൽപന നടത്തുകയായിരുന്നു. ഒരു ഗ്രാം എം.ഡി.എം.എയ്ക്ക് 5000 മുതൽ 6000 രൂപ വരെയും ഹാഷിഷ് ഓയിൽ മൂന്ന് മില്ലിഗ്രാമിന് ആയിരം മുതൽ 2000 രൂപവരെയും വിലയീടാക്കിയാരുന്നു വിറ്റിരുന്നത്.