മംഗളൂരു: പൊലീസ് കോൺസ്റ്റബിളിനെതിരെ ലൈംഗിക അതിക്രമത്തിന് പോക്സോ കേസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ ജനുവരിയിൽ പീഡനത്തിന് പെൺകുട്ടി പോക്‌സോ കേസ് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട പരാതി സ്വീകരിച്ച പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പെൺകുട്ടിയുടെ ഫോൺ നമ്പർ ശേഖരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എന്നെ വ്യാജനെ ഇയാൾ പെൺകുട്ടിക്ക് ഫോൺ വിളിക്കുകയും നേരത്തെ ഡ്രൈവർക്കതിരെ പെൺകുട്ടി മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് ചോദിച്ചു ലൈംഗികസുഖം കണ്ടെത്തുകയുമായിരുന്നു. പിന്നീടത് വാട്സ്ആപ്പ് സന്ദേശത്തിലേക്കും അശ്ലീല സംഭാഷണത്തിലേക്ക് കടന്നതോടെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു.

തുടർന്ന് പെൺകുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിച്ചു കോൺസ്റ്റബിൾനെതിരെ പരാതി നൽകുകയായിരുന്നു. ഇതോടെ കോൺസ്റ്റബിളിനെതിരെ മംഗളൂരു വനിതാ പൊലീസ് പോക്സോ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സർവീസിൽ നിന്നും നീക്കാനുള്ള നടപടികളും ആരംഭിച്ചു.