മലപ്പുറം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ആരുമറിയാതെ ഏഴ് പേഴ്‌സണൽ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിൽ വന്നപ്പോൾ ആദ്യം 25 പേഴ്‌സണൽ സ്റ്റാഫോ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോൾ അത് മുപ്പത്തേഴാക്കി. ഭരണം അവസാനിക്കുന്നത് മുമ്പ് ഇനി എന്തെല്ലാം ഈ സർക്കാർ ചെയ്യുമെന്ന് കണ്ടറിയണമെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ഭരണകൂടമാണിതെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇഷ്ടക്കാർക്കും, ബന്ധുക്കൾക്കും വേണ്ടി എന്ത് വഴിവിട്ട പ്രവർത്തനവും ചെയ്യാൻ മടിയില്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറിക്കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നാട്ടിലെ യുവജനങ്ങളുടുള്ള വഞ്ചനയാണിത്.

എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏഴ് പേഴ്‌സണൽ സ്റ്റാഫിനെക്കൂടെ നിയമിച്ചത്. മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും മന്ത്രമാർക്കുമെല്ലാം മുപ്പത് പേർ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്്. മുഖ്യമന്ത്രിക്ക് മാത്രം 37 പേർ എന്നത് തികഞ്ഞ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇത് പോലെ നമ്മൾ അറിയാത്ത എത്രയോ നിയമനങ്ങൾ നടന്നുകാണുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. താൽക്കാലിക നിയമനങ്ങൾ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം വരും. ഇതെല്ലാം നാട്ടിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ബൂർഷ്വാമൂധന ശക്തികളുടെ പിടിയിലമർന്നിരിക്കുകയാണ്. അതുകൊണ്ട്് തന്നെ കേരളത്തിലെ കമ്യണിസ്റ്റ് പാർട്ടിയും കമ്യുണിസവും തമ്മിൽ കടലും കടലാടിയം തമ്മിലുള്ള ബന്ധമേയുള്ള. വൈരുദ്ധ്യാത്മിക ഭൗതിക വാദം കാലഹരണപ്പെട്ടുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞത് ശരിയാണെന്നും രമേശ ചെന്നിത്തല കൂട്ടിച്ചേർത്തു.


ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും സി പി എമ്മും നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒളിച്ച് കളി അവസാനിപ്പിക്കണം. അഴകൊഴമ്പൻ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കുരകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ച് വച്ച് തന്റെ നിലപാട് വ്യക്തമാക്കാൻ മുഖമന്ത്രി തെയ്യാറാവുകയാണ് വേണ്ടത്്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്് സുപ്രിം കോടതി വിധി വന്നപ്പോൾ ബന്ധപ്പെട്ടവരുമായി അത് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അന്ന് അത് ചെയ്യാതെ ഇപ്പോൾ റിവ്യു പെറ്റീഷനിൽ വിധി വന്നാൽ ചർച്ച ചെയ്യാമെന്നാണ് പറയുന്നത്് വിശ്വാസ സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസി സമൂഹത്തെ അടിച്ചമർത്താൻ ശ്രമിച്ചയാളാണ് പിണറായി വിജയൻ ഇപ്പോൾ യുവതീ പ്രവേശനത്തെക്കുറിച്ച് എന്ത് നിലാപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് തെറ്റിപ്പോയി എന്ന് പരസ്യമായി പറഞ്ഞ് മാപ്പ് ചോദിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ തെയ്യാറാണോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കരട് ബില്ലിൽ യുഡി എഫിൽ കൂട്ടായ ചർച്ചക്ക് ശേഷം അന്തിമ തിരുമാനമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എൻ സി പി വിഷയത്തിൽ മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയ ശേഷമെ യു ഡിഎഫ് തിരുമാനമുണ്ടാകൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഘടകക്ഷിയുടെ അഖിലേന്ത്യ സെക്രട്ടറി മുഖ്യമന്ത്രിയെ കാണാൻ മൂന്ന് തവണ സമയം ചോദിച്ചിട്ട് നൽകാതിരുന്നത് ഘടകക്ഷികളോടുള്ള സി പി എമ്മിന്റെ നയമാണ് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതാണ് യുഡി എഫും എൽ ഡി എഫും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.