അമ്പലപ്പുഴ : ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ യുവതി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുന്നപ്ര പറവൂർ വെളിയിൽ യേശുദാസിന്റെ ഭാര്യ അന്നമ്മ് (സൗമ്യ31) മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് യേശുദാസിനെ (40) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്കും മുഖത്തുമേറ്റ ഗുരുതര പരുക്കാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വീട്ടിൽ വച്ചുണ്ടായ വാക്കേറ്റത്തെ തുടർന്നായിരുന്നു മർദനം. തലയ്ക്കും മുഖത്തും കല്ലും കസേരയും കൊണ്ടടിയേറ്റ് തളർന്നു വീണ അന്നമ്മയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയായ അന്നമ്മ പുന്നപ്ര പുത്തൻപുരയ്ക്കൽ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ്. മക്കൾ: ക്രിസ്റ്റി, അയോണ. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.