കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടബലാത്സംഗം നടത്തിയ എട്ടാംക്ലാസ്സുകാരി ഒന്നരമാസം ഗർഭിണി. സംഭവം പുറത്തറിഞ്ഞത് ആശുപത്രിയിൽ നടത്തിയ കൗൺസിലിങ്ങിനിടെ. ഒരു ചികിത്സയുടെ ഭാഗമായി മഞ്ഞുമ്മൽ ആശുപത്രിയിലെ ഡോക്ടർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പെൺകുട്ടി തുറന്ന് പറഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. ഇതോടെ വിവരം ഡോക്ടർ പൊലീസിനെ അറിയിക്കുകയും മൂന്ന് യു.പി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് പതിനാലുകാരിയെ യുപി സ്വദേശികളായ തൊഴിലാളികൾ സംഘമായി പീഡിപ്പിച്ച വിവരം പുറത്തായത്. കഴിഞ്ഞ മാർച്ചിൽ പലതവണകളായി പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായാണു കേസ്. കേസിൽ യുപി സ്വദേശികളായ 3 പേരെ എസിപി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

യുപി റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹാദ് ഖാൻ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റു 3 പ്രതികളും യുപിയിലേക്ക് കടന്നിരുന്നു. പോക്‌സോ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. നാടുവിട്ട പ്രതികളെ കണ്ടെത്താൻ യുപി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

പെൺകുട്ടിയുടെ വീടിനടുത്ത് യു.പിയിൽ നിന്നെത്തിയ പത്തോളം യു.പി സ്വദേശികൾ താമസിക്കുന്നുണ്ടായിരുന്നു. എട്ടാംക്ലാസ്സുകാരിയായ പെൺകുട്ടി ഇവരുമായി ചങ്ങാത്തത്തിലാകുകയും പീഡനത്തിനിരയാകുകയുമായിരുന്നു. ഇവരുടെ താമസ സ്ഥലത്തും സുഹൃത്തുക്കൾ താമസിക്കുന്ന സ്ഥലങ്ങളിലും കൊണ്ടു പോയാണ് പീഡനം നടത്തിയിരുന്നത്. അതിനാൽ പീഡന ശേഷവും പ്രതികൾ പെൺകുട്ടിയുടെ വീടിനടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. മൂന്ന് പേർ ലോക്ക്ഡൗണിനെ തുടർന്ന് യു.പിയിലേക്ക് പോകുകയായിരുന്നു. കേസിൽ ആകെ 6 പേരാണുള്ളതെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടിയുടെ മാതാവ് മരിച്ചു പോയിരുന്നു. അമ്മൂമ്മയും അപ്പൂപ്പനുമാണ് പെൺകുട്ടിയെ വളർത്തിയിരുന്നത്. ഒരു സഹോദരി കൂടിയുണ്ട്. അടുത്ത കാലത്ത് പെൺകുട്ടി മഞ്ഞുമ്മൽ ആശുപത്രിയിൽ ചികിത്സതുടർന്നു വരികയായിരുന്നു. എല്ലാ മാസവും കൃത്യമായ കൗൺസിലിങ് ഡോക്ടർ നൽകുന്നുമുണ്ട്. ഇത്തരത്തിൽ കൗൺസിലിങ്ങിന് കഴിഞ്ഞ ദിവസമെത്തിയപ്പോഴാണ് പെൺകുട്ടി താൻ പീഡനത്തിരയായ വിവരം ഡോക്ടറോട് പറഞ്ഞത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിക്ക് ഒന്നരമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അബോർഷൻ നടത്താൻ വഴികളുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഈ പ്രായത്തിൽ അബോർഷൻ നടത്തിയാൽ പെൺകുട്ടിയുടെ ജീവൻ അപകടത്തിലാകും. എറണാകുളം ജില്ലാ മെഡിക്കൾ ഓഫീസറഉടെ നേതൃത്വത്തിൽ ഡോക്ടർമാരുമായി യോഗം നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.

കൊച്ചി എ.സി.പി കെ.ലാൽജിയുടെ നിർദ്ദേശ പ്രകാരം ഏലൂർ ഇൻസ്‌പെക്ടർ മനോജ്, എസ്‌ഐ സുദർശൻ ബാബു, എഎസ്‌ഐമാരായ സലിം, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയ്ൽ ഹാജരാക്കി റിമാൻഡ് ചെയ്തു.