നീലേശ്വരം: ഓണത്തിന് പൊലിമ കൂട്ടാൻ മയക്കുമരുന്ന് വില്പനക്കിറങ്ങിയ യുവാവ് എക്‌സൈസ് പിടിയിൽ. മരക്കാപ്പ് കടപ്പുറത്തെ എം.ശ്യാംമോഹൻ (31) ആണ് 3.758 ഗ്രാം എം.ഡി.എം.എ.യുമായി ഹോസ്ദുർഗ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മയക്കു മരുന്ന് വിൽപ്പനയുമായി ബന്ധപെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

യുവാവ് ഓണാഘോഷം കെങ്കേമം ആകുവാനുള്ള മയക്കുമരുന്നുമായി ഉപ്പളയിൽ നിന്നും കാഞ്ഞങ്ങാട്ടുള്ള മരക്കാപ്പ് കടപ്പുറത്തെ വീട്ടിലെത്തിയപ്പോളാണ് എക്‌സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ ശ്യാംമോഹന്റെ വീട്ടിലെത്തി മയക്കുമരുന്ന് പിടിച്ചെടുത്തത്.

ഹൊസ്ദുർഗ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഡി.അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു. യുവിന് മയക്കു മരുന്ന് നൽകിയ ഉപ്പള സ്വദേ ശിയെ കുറിച്ച് എക്‌സൈസ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസർ പി.അശോകൻ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എം.അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ദിനൂപ്, പി.പ്രശാന്ത്, സി.വിജയൻ, ഡ്രൈവർ പി.രാജീവൻ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.