ഡൽഹി: അവിഹിത ബന്ധം ആരോപിച്ച് 26കാരിയെ ഭർത്താവ് പൊതുസ്ഥലത്ത് വച്ച് കുത്തിക്കൊന്നു. പൊതുജന മദ്ധ്യത്തിൽ വച്ച് 25 തവണ കത്തികൊണ്ട് കുത്തിയാണ് ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയത്. പശ്ചിമ ഡൽഹിയിലെ ബുദ്ധ് വിഹാറിലാണ് സംഭവം നടന്നത്.

ഹരിഷ് എന്നയാളാണ് തന്റെ ഭാര്യയായ നീലുവിനെ പൈശാചികമായി കൊലപ്പെടുത്തിയത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും ഇയാൾ ആക്രമണം നടത്തിയിരുന്നു . കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിവാഹ ബ്യൂറോയിൽ ജോലി ചെയ്യുന്ന പ്രതിയെ തങ്ങൾ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.