കണ്ണൂർ: കണ്ണൂർ ദേശീയപാതയിൽ പുലർച്ചെ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിൽ കഞ്ചാവുമായി കാസർകോട് സ്വദേശിയെ പിടികൂടി. കാസർകോട് ഹോസ്ദുർഗ്ഗ് താലൂക്കിൽ ബാര അംശം സ്വദേശിയും അരമങ്ങാനം താമസകാരനുമായ കുന്നരിയത്ത് ഹൗസിൽ അബ്ദുൽ റഹ്മാന്റെ മകൻ അഹമ്മദ് കെ. എ.(36)മിന്റെ എച്ച് 01 എ എച്ച് 7855 നമ്പർ ഹോണ്ട സിറ്റി കാറിൽ നിന്നാണ് നാല് കിലോ ഉണക്ക കഞ്ചാവ് കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ഉനൈസ് അഹമ്മദും സംഘവും പിടികൂടിയത്.

പ്രതിക്കെതിരെ എൻ ഡി പി എസ് വകുപ്പ് പ്രകാരം കേസെടുത്തു. കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലെ ജോയിൻ എക്സൈസ് കമ്മീഷണർ സ്‌കോഡ് അംഗമായ സിവിൽ എക്സൈസ് ഓഫീസർ ഗണേശ് ബാബു നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയപാതയിൽ പരിശോധന നടത്തിയത്. എറണാകുളം ഇടപ്പള്ളിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്ന പ്രതി തമിഴ്‌നാട് തിരുപ്പൂരിൽ നിന്നും തുണിത്തരങ്ങൾ കൊണ്ടുവന്നു എറണാകുളം ജില്ലയുടെ വിവിധ ടെക്സ്റ്റൈൽ ഷോപ്പുകൾ വിതരണം നടത്തിവരികയായിരുന്നു.

കോവിഡ് 19 വുമായി ബന്ധപ്പെട്ട് കച്ചവടം മോശമായതോടുകൂടിയാണ് കഞ്ചാവ് ബിസിനസിലേക്ക് തിരിഞ്ഞതെന്ന് പ്രതി എക്സൈസ് ഉദ്യഗസ്ഥരോട് കരഞ്ഞു പറഞ്ഞവെങ്കിലും കൂടുതൽ അന്വേഷണം നടത്തിയപ്പോൾ പ്രതിയുടെ പേരിൽ 2017 ആദൂർ പൊലീസ് സ്റ്റേഷനിൽ 2 കിലോ 900 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കേസുണ്ടായിരുന്നുതായി വ്യക്തമായി.

പ്രതി അഹമ്മദ് എറണാകുളത്തുനിന്നും കണ്ണൂരിലെ മലയോര മേഖലകളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവാണെന്ന് കണ്ണൂർ എക്സൈസ് അധികൃതർ വ്യക്തമാക്കി. പ്രതിയെ പാപ്പിനശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി. വാഹന പരിശോധന നടത്തി സംഘത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ.

വി.പി ഷജിത്ത് കെ ,എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ സി വി ദിലീപ് ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സിവിൽ എക്സെസ് ഓഫിസർമാരായ റിഷാദ് . സി എച്,ഗണേശ് ബാബു. പി.വി രമിത്ത്.കെ,ശ്യാംരാജ്. എം വി എന്നിവരുമുണ്ടായിരുന്നു.