മൂന്നാർ: കണ്ണൻ ദേവന്റെ മൂന്നാർ ഗുണ്ടമല എസ്റ്റേറ്റ് ജീവനക്കാരനും ജാർഖണ്ഡ് സ്വദേശിയുമായ സരൻ സോയ്(36)മരണപ്പെടാൻ കാരണം മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടേറ്റിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയുടെ പിൻഭാഗത്തും ചെവിയോട് ചേർന്നുമായി പത്തോളം മുറിവുകൾ ഉണ്ടായിരുന്നു.വെട്ടേറ്റ് തലയോട്ടി പിളർന്നിരുന്നു.

താമസ്ഥലത്തിനടുത്ത് തേയിലത്തോട്ടത്തിലാണ് സരൻ സോയുടെ ജഡം കണ്ടെത്തിയത്. മൃതദ്ദേഹത്തിൽ നിന്നും കണ്ണുകൾ നഷ്ടപ്പെട്ടിരുന്നതായി പ്രഥാമീക പരിശോധനയിൽ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 23-ന് ആയിരിക്കാം ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അനുമാനം.

തോട്ടത്തിലെ ജോലിക്കാർക്കായുള്ള താമസ്ഥലത്ത് കുടുബമായിട്ടാണ് സരൻ താമസിച്ചിരുന്നത്. ഭാര്യ കഴിഞ്ഞ ദിവസം നാട്ടിൽ പോയി എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സോയിയെ കാണാനില്ലന്ന് കാണിച്ച് 25-ന് രാവിലെ കമ്പനി അധികൃതർ മൂന്നാർ പൊലീസിൽ പരാതിയുമായി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനമത്തിൽ മൂന്നാർ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് തേയില തോട്ടത്തിൽ മൃതദ്ദേഹം കണ്ടെത്തിയത്.

ഇയാളോടൊപ്പം താമിസിച്ചിരുന്ന സബൂയി ചാമ്പിയ ,ഷാദവ് ലാംഗ് എന്നിവർ താമസ്ഥലത്തുനിന്നും മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഇവർ ചെന്നൈയിൽ എത്തിതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായി.ഇവരെ കണ്ടെത്താൻ പൊലീസ് സംഘം ഝാർഖണ്ഡിലേയ്ക്ക് തിരച്ചിട്ടുണ്ട്.

ഒളിവിൽ പോയവരിൽ ഒരാളുടെ ഭാര്യ ഗുണ്ടുമലയിലെ താമസ്ഥലത്തുണ്ട്.ഇവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേരിച്ചിട്ടുണ്ട്.സരന്റെ ബൈക്ക് കേടായതുമായി ബന്ധപ്പെട്ട് ഒളിവിൽ പോയവരുമായി നേരത്തെ തർക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.മൃതദ്ദേഹം കണ്ടെത്തിയതിന് 5 കിലോമീറ്ററോളം അകലെ സരന്റെ ബൈക്ക് കാട്ടിലേയ്ക്ക് തള്ളി മറിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.