പത്തനംതിട്ട: വഴിയിരികിൽ ചാക്കിൽ കെട്ടിയ കറൻസി നോട്ടുകളും പുതുപുത്തൻ സെറ്റ് മുണ്ടും ഉപേക്ഷിച്ച നിലയിൽ. പത്തനംതിട്ട ടൗണിൽ നിന്ന് അധികം അകലെയല്ലാതെ പ്രമാടം മഹാദേവർ ക്ഷേത്രത്തിന് സമീപം മുട്ടം എന്ന സ്ഥലത്ത് നാട്ടുകാരാണ് ഇതു കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലലത്ത് വന്നു. കുട്ടിച്ചാക്കിന്റെ പകുതിയോളം കറൻസി നോട്ടുകളും സമീപത്തായി സെറ്റ് സാരിയുമാണ് കണ്ടെത്തിയത്.

10, 20 രൂപ നോട്ടുകളാണ് ഏറെയും. ഏതെങ്കിലും ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചതാകാതെന്ന് പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ പറഞ്ഞു. ക്ഷേത്രത്തിൽ ആരെങ്കിലും വഴിപാടായി സമർപ്പിച്ചതാകണം സെറ്റു മുണ്ട്. പട്രോളിങ് നടത്തിയ പൊലീസിനെ കണ്ട് ഭയന്ന് മോഷ്ടാക്കൾ ഉപേക്ഷിച്ച് പോയതാകാനും സാധ്യതയുണ്ട്.

സയന്റിഫിക് പരിശോധന നടത്തിയ ശേഷം സാധനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുക്കും. വിരലടയാള പരിശോധനയിൽ നിന്ന കുറ്റവാളിയെ കണ്ടെത്താൻ കഴിയുമെന്നാണ് സൂചന. സ്ഥിരം മോഷ്ടാക്കളാണെങ്കിൽ പൊലീസിൻെ്റ വിരലടയാള ശേഖരത്തിൽ നിന്ന് വിവരം ലഭിക്കും. സമീപ പ്രദേങ്ങളിൽ എവിടെങ്കെിലും ക്ഷേത്രമോഷണം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.