കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ കാണാതായ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്നലെ മുതൽ സാബുവിനെ കാണാനില്ലായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ മുതൽ കാണാതായ സാബുവിന്റെ കാറും മൊബൈൽ ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്വാറിയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ കുറെ നാളുകളായി ക്വാറി പ്രവർത്തിക്കുന്നില്ല. വെള്ളം നിറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ക്വാറി. ആത്മഹത്യയാണോ മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകുകയുള്ളൂ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.