കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ജനവാസ മേഖലയിൽ കടുവ കണ്ടു. ഏരിയപള്ളി മേഖലയിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ രാജന്റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു. ഇന്നലെ രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വെച്ച് കടുവയെ നേരിൽ കണ്ടിരുന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

വന മേഖലയോട് ചേർന്ന പ്രദേശമാണിത്. ജനവാസ മേഖലയിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.