കാസർകോട്: കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്‌മെന്റ് കേസിൽ കർണാടക മുൻ എംഎൽഎയുടെ പേരകുട്ടി ഉൾപ്പടെ നാലുപേർ കൂടി അറസ്റ്റിലായതോടെ സംഘത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് അരങ്ങൊരുങ്ങുന്നു. കർണാടകയിലെ ഉള്ളാൾ മുൻ എംഎൽഎയുടെ പേരകുട്ടി ഉൾപ്പടെയുള്ള നാലുപേരാണ് അറസ്റ്റിലായത്. മംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻഐഎ നടത്തിയ പരിശോധനയിലാണ് ഐഎസ് ആയസങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റു ചെയ്തത്.

ഉള്ളാളിലെ കോൺഗ്രസിന്റെ പരേതനായ മുൻ എംഎൽഎ ബി എം ഇദ്ദിനപ്പയുടെ മകൻ ബി എം ബാഷയുടെ വീട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഐഎസ് ആശയം പ്രചരിപ്പിക്കുന്ന അമർ അബ്ദുൽ റഹ്മാനാണ് ഇവിടെ നിന്ന് അസ്റ്റിലായത്. ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ ശങ്കർ വെങ്കടേഷ് പെരുമാൾ എന്ന അലി മുആവിയ എന്നയാളും അറസ്റ്റിലായത്.

ജമ്മു കശ്മീരിൽ നടന്ന പരിശോധനയിൽ ശ്രീനഗർ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപോര സ്വദേശി മുസമ്മിൽ ഹസ്സൻ ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. നാലിടങ്ങളിലും ഒരേ സമയത്തായിരുന്നു എൻ ഐ എ പരിശോധന നടത്തിയത്. അറസ്റ്റിലായവർ ഐഎസ് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇവരിൽനിന്നും ലാപ്‌ടോപ് മൊബൈൽ ഫോൺ തുടങ്ങിയവ എൻ ഐ എ പിടിച്ചെടുത്തിട്ടുണ്ട്.

ഐപിസി 120 ബി, 121 & 121 എ, യുഎ (പി) 17, 18, 188, 20, 38, 40 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എൻ ഐ എ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് ഉൾപ്പെടെ കേരളത്തിൽ നിന്നും 21 പേർ നേരത്തെ സിറിയയിലെ ഐ എസ് കേന്ദ്രത്തിലെത്തിയിരുന്നു. കേസിൽ അന്വേഷണം തുടരുന്നതായും എൻഐഎ അറിയിച്ചു.

ഇപ്പോൾ അറസ്റ്റിലായവർ ഐഎസ് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും പരിശോധനയിൽ കണ്ടെത്തി. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയും ഇൻസ്റ്റാഗ്രാം അടക്കം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഇവരിൽനിന്നും ലാപ്‌ടോപ് മൊബൈൽ ഫോൺ തുടങ്ങിയവ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അമീന്റെ നിർദ്ദേശപ്രകാരം ബാങ്ക് വഴിയും ഡിജിറ്റൽ പെയ്‌മെന്റ് ഉപയോഗപ്പെടുത്തി പ്രവർത്തനത്തിനാവശ്യമായ പണം സ്വരൂപിച്ച് വിതരണം ചെയ്തിരുന്നു.

കേരളത്തിലും കർണാടകയിലും നിശബ്ദമായി ഐഎസ് അടിത്തറ പാകുന്നതിൽ ഇവർ വിജയിച്ചിരുന്നുവെന്നാണ് എൻഐഎ കരുതുന്നത്. കാസർകോട് ജില്ലയിൽ നിന്ന് ഉൾപ്പെടെ കേരളത്തിൽ നിന്നും 21 പേർ നേരത്തെ സിറിയയിലെ ഐ എസ് കേന്ദ്രത്തിലെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം തുടരുന്നതായും എൻഐഎ അറിയിച്ചു.